പതിനേഴുകാരിയെ വീട്ടിൽ നിന്നും കൊണ്ടുപോയ യുവാവ് പിടിയിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പ്രലോഭിപ്പിച്ച് താമസസ്ഥലത്ത് നിന്നും കൊണ്ടുപോയി വീട്ടിലെത്തിച്ച് ലൈംഗിക പീഡനം ചെയ്ത യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം പൊടിയാടി വൈക്കത്തില്ലം വാഴപ്പറമ്പിൽ വീട്ടിൽ നിധിൻ സുരേഷ്(23) ആണ് പിടിയിലായത്. 16 ന് പുലർച്ചെ 1.30 നാണ് പെൺകുട്ടിയെ കാണാതായത്. പരാതിയെത്തുടർന്ന് തിരുവല്ല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ വ്യാപകമായ തെരച്ചിലിൽ രാവിലെ 10 ന് ഇരുവരെയും യുവാവിന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തി.പെൺകുട്ടിയെ താമസസ്ഥലത്തുനിന്നും പുലർച്ചെ സ്കൂട്ടറിൽ കയറ്റിയാണ് ഇയാളുടെ വൈക്കത്തില്ലത്തെ വീട്ടിലെത്തിച്ചത്. തുടർന്ന് ഇയാളുടെ മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സമ്മതിച്ചു. തിരുവല്ല പോലീസ് സ്റ്റേഷനിലെ ശിശു സൗഹൃദ ഇടത്തിൽ വച്ച്, പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ കെ എസ് ധന്യ കുട്ടിയുടെ മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷ് ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നിരീക്ഷണത്തിൽ സൂക്ഷിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് 3 ന് അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...