മുംബൈയില്‍ ഇന്‍റർവ്യൂവില്‍ പങ്കെടുക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു.നെടുംകണ്ടം കവുന്തി കൊച്ചുപറമ്പില്‍ ഡൊമിനിക്കിന്‍റെ (തങ്കച്ചൻ ) മകൻ ജോബിൻ (29) ആണ് മരിച്ചത്. ഇസ്രയേലിന് പോകുന്നതിനായി സ്വകാര്യ ഏജൻസി നടത്തിയ ഇന്‍റർവ്യൂവില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ജോബിൻ മുംബൈയില്‍ എത്തിയത്.
ഇന്നലെ രാവിലെ 11ഓടെ ഇന്‍റർവ്യൂവിനായി ക്യൂ നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് വീട്ടില്‍ എത്തിക്കും. സംസ്കാരം പിന്നീട്. തങ്കമ്മയാണ് മാതാവ്. സഹോദരങ്ങള്‍ ജയ്സ്, ടിന്‍റു.