കോട്ടയം ആർപ്പൂക്കര അമ്പലക്കവലയിൽ എസ്.എം.ഇയ്ക്കു സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ആർപ്പൂക്കര വില്ലൂന്നി ചൂരക്കാവ് ക്ഷേത്രത്തിനു സമീപം മൂന്നു പറയിൽ വീട്ടിൽ രാജേഷിന്റെ മകൻ ആദിത്യൻ രാജേഷാ(22)ണ് മരിച്ചത്.
ഇന്നലെ രാത്രി 10.45 നായിരുന്നു അപകടം. മെഡിക്കൽ കോളേജ് ആശുപത്രി ഭാഗത്ത് സുഹൃത്തുക്കളെ കണ്ട ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ആദിത്യൻ. നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റിന്റെ കോൺക്രീറ്റ് ഭാഗം ഇളകി മാറി കമ്പി പുറത്തു വന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ 9.30 ഓടെയാണ് മരണം സംഭവിച്ചത്. പിതാവ് രാജേഷ്, മാതാവ് സവിത രാജേഷ്. അഭിറാമും, അഭിജിത്തും സഹോദരങ്ങളാണ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.