പാലാ തൊടുപുഴ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.പിഴക് സ്വദേശി ചൂരപ്പട്ടയിൽ സഞ്ജു ബേബിയാണ് മരിച്ചത്.23 വയസായിരുന്നു.അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും എ സി വി ന്യൂസിന് ലഭിച്ചു.ഇന്ന് വൈകുന്നേരം 4 മണിയോടെ ഐങ്കൊമ്പിന് സമീപമായിരുന്നു അപകടം.കാർ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ എതിരെവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.ബൈക്കും, കാറിന്റെ ഒരു സൈഡും അപകടത്തിൽ തകർന്നു.