ബസ്സിൽ യുവാവിന് ഹൃദയാഘാതം; ജീവൻ രക്ഷിക്കാനുള്ള സ്വകാര്യ ബസിന്റെ ഓട്ടം വിഫലം

കോട്ടയത്ത് ബസ്സിൽ വച്ച് യുവാവിന് ഹൃദയാഘാതം

ജീവൻ രക്ഷിക്കാനുള്ള സ്വകാര്യ ബസിന്റെ ഓട്ടം വിഫലം.

തൊടുപുഴ സ്വദേശി മാലപ്പറമ്പിൽ ആസാദ് എം.എ യാണ് നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നും കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചത്.
43 വയസായിരുന്നു.

കോട്ടയം അരീപ്പറമ്പ് പാമ്പാടി റൂട്ടിൽ സർവ്വീസ് നടത്തുന്ന സീബക്ക് ബസിൽ വച്ചാണ് സംഭവം.

രാവിലെ 10.15 ഓടെ പാമ്പാടിയിൽ നിന്നും ബസ് കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ എത്തി ആളെ ഇറക്കുന്ന സമയത്താണ് ഫുട് ബോർഡിന് മുന്നിലെ സീറ്റിൽ യാത്രക്കാരൻ അനക്കമില്ലാതെ ഇരിക്കുന്നത് ബസ് ജീവനക്കാർ ശ്രദ്ധിച്ചത്.

ഉടൻ തന്നെ ഈ ബസിലെ തന്നെ യാത്രക്കാരിയായിരുന്ന നഴ്സും, നാഗമ്പടം എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരും ചേർന്ന് പരിശോധിച്ചപ്പോൾ അബോധാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ് അതിവേഗം ഡ്രൈവർ റോണിയും, കണ്ടക്ടർ റോജിയും, പോലീസും ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

കോട്ടയത്ത് മണർകാടാണ് ഇദ്ദേഹം താമസിച്ചിരുന്നത്.

ബസിൽ നല്ല തിരക്കുണ്ടായിരുന്നതിനാൽ ഇദ്ദേഹത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു.

കൈവശം ഉള്ള ബാഗിൽ നിന്നുള്ള മേൽവിലാസം പ്രകാരം വീട്ടുകാരെ വിവരം അറിയിച്ചു.

ഭാര്യ – നിഷ (നഴ്സ്)

Leave a Reply

spot_img

Related articles

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം

ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത്....

അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ നിയമനം

അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ് അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച...

കുട്ടികളുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണം : ഡോ. ആർ ബിന്ദു

കുട്ടികളുടെ ഊർജത്തെ ശരിയായ ദിശയിലേക്ക് വഴി തിരിച്ചു വിടാൻ കഴിയണമെന്നും അതിനായി അവരുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ.കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ...