ബാറിലുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു

റാന്നിയിലെ ബാറിലുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു.

മുക്കാലുമണ്‍ സ്വദേശി വിശാഖിനാണ് ഗുരുതരമായി പരിക്കേറ്റത്.

സംഭവത്തില്‍ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

റാന്നി ഗേറ്റ്‌വേ ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രി പത്തിനായിരുന്നു സംഭവം.

വിഷ്ണു വിജയനും സുഹൃത്തും ലോക്കല്‍ ബാറിലേക്ക് മദ്യപിക്കാനെത്തിയതായിരുന്നു.

എന്നാല്‍, ഇവിടെ വച്ച്‌ തങ്ങളുടെ മുൻ സുഹൃത്തിനെ കണ്ടുമുട്ടുകയും മുമ്ബുണ്ടായ വിഷയത്തിന്റെ പേരില്‍ തർക്കത്തില്‍ ഏർപ്പെടുകയുമായിരുന്നു.

വിഷ്ണുവും സുഹൃത്ത് ജേക്കബും ചേർന്ന് വിശാഖിനെ മർദിച്ചു, തുടർന്ന്, ഭിത്തിയില്‍ ചേർത്ത് നിർത്തി മൂക്ക് പൊത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചുണ്ട് കടിച്ചുമുറിച്ചു.

ഗുരുതരമായി പരിക്കേറ്റ വിശാഖിനെ ആദ്യം സമീപത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്ലാസ്റ്റിക് സർജറി ആവശ്യമായേക്കുമെന്ന നിർദേശത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വിശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും പോലീസ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ടുപേരുടേയും മെഡിക്കല്‍ പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Leave a Reply

spot_img

Related articles

പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് പിടിയിൽ

കോഴിക്കോട് പുതിയങ്ങാടിയിൽ പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം നടത്തിയ യുവാവ് പിടിയിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ്. നായരാണ് എലത്തൂർ പൊലീസിന്റെ പിടിയിലായത്....

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...