മലപ്പുറം കൊണ്ടോട്ടി കീഴ്‌ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്. പ്രതി അസം സ്വദേഷി ഗുല്‍സാറിനെ കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കീഴ്‌ശേരി-മഞ്ചേരി റൂട്ടില്‍ ഇസ്സത്ത് സ്‌കൂളിന് സമീപം നടന്ന അപകടത്തില്‍ അസം സ്വദേശിയായ അഹദുല്‍ ഇസ്‌ലാമാണ് മരിച്ചത്. കാല്‍നട യാത്രക്കാരനായ അഹദുല്‍ ഇസ്‌ലാമിനെ ഇടിച്ചിട്ട ശേഷം ഗുഡ്‌സ് ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു. റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടം നടന്ന ഉടനെ സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ അഹദുല്‍ ഇസ്‌ലാമിനെ മഞ്ചേരി മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും തമ്മിലുള്ള സാമ്ബത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലിസ് അറിയിച്ചു.