യുവാവ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയിൽ.
പീരിമേട് പ്ലാക്കത്തടെ സ്വദേശി അഖിൽ ബാബു (31) ആണു കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രിയോടെ വീടിനു സമീപം അഖിലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ അഖിലിന്റെ തലയ്ക്ക് ആഴത്തിൽ മുറിവേറ്റതായി കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മയും സഹോദരനും പിടിയിലായത്.
കൊല്ലപ്പെട്ട അഖിലും സഹോദരൻ അജിത്തും മദ്യപിച്ചശേഷം കലഹം പതിവായിരുന്നെന്ന് അയൽവാസികൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ചയും ഇരുവരും തമ്മിൽ കലഹം ഉണ്ടായി.
തുടർന്ന് അക്രമാസക്തനായ അഖിലിനെ വീട്ടുപരിസരത്തെ കമുകിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയിട്ട ശേഷം മർദിച്ചെന്നാണു പ്രാഥമികമായി പൊലീസിനു ലഭിച്ച വിവരം.
മർദനത്തിൽ തലക്ക് പരുക്കേൽക്കുകയായിരുന്നു.