പി.വി.അൻവറിന് വേണ്ടി യൂസഫ് പത്താൻ ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിന്; യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധിയും എത്തും

പരസ്യപ്രചരണം അവസാനിക്കാൻ രണ്ട് നാൾ ബാക്കി നിൽക്കെ നിലമ്പൂരിൽ താരപ്രചാരകരെ ഇറക്കി മുന്നണികൾ. സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവറിന് വേണ്ടി ക്രിക്കറ്റ് താരവും തൃണമൂല്‍ എം പിയുമായ യൂസഫ് പത്താൻ ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിനെത്തും.വൈകിട്ട് മൂന്ന് മണിക്ക് വടപുറം മുതൽ നിലമ്പൂർ ടൗൺ വരെ പിവി അൻവറിനൊപ്പം യൂസഫ് പത്താൻ റോഡ് ഷോയിൽ പങ്കെടുക്കും. രാത്രി ഏഴ് മണിക്ക് വഴിക്കടവിലെ പൊതുയോഗത്തിലും യൂസഫ് പത്താൻ സംസാരിക്കും.യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധി ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിനെത്തും. വൈകിട്ട് മൂന്നിന് മൂത്തേടത്തും നാല് മണിക്ക് നിലമ്പൂരിലും പ്രിയങ്കാ ഗാന്ധി റോഡ് ഷോ നയിക്കും. മൂന്ന് ദിവസത്തെ പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പോത്തുകൽ, അമരമ്പലം, കരുളായി പഞ്ചായത്തുകളിലെ എല്‍ഡിഎഫ് റാലികളിൽ സംസാരിക്കും.രാവിലെ 10 മണിക്ക് പോത്തുകൽ പഞ്ചായത്തിലും, വൈകിട്ട് കരുളായി, അമരമ്പലം പഞ്ചായത്തിലുമാണ് പ്രചാരണം. മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികള്‍ ഇന്നവസാനിക്കും.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...