2025-26 അധ്യായന വര്‍ഷത്തെ പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട ഓണ്‍ ലൈന്‍ രജിസ്ട്രേഷന് മെയ് 23 മുതല്‍ ആരംഭിക്കും. 2023 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്പോര്‍ട്സ് ക്വാട്ടയ്ക്ക് പരിഗണിക്കുക. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ HSCAP GATE WAY എന്ന ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ നല്കി സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ alpydsc2025@gmail.com എന്ന ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ മെയില്‍ ഐഡിയിലേയ്ക്ക് അയക്കേണ്ടതാണ്.