പ്രഥമ അണ്ടർ 23 ത്രീXത്രീ ദേശീയ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് പന്ത്രണ്ടിന് കൊച്ചിയിൽ തുടക്കമാകും; രാജ്യത്തെ 200 ഓളം യുവപ്രതിഭകൾ അണിനിരക്കും.

കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടംനേടാൻ ഒരുങ്ങുന്ന പ്രഥമ അണ്ടർ 23 ത്രീXത്രീ ദേശീയ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് കൊച്ചി വേദിയാകുന്നു. ജൂൺ 12 മുതൽ 14 വരെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം റീജിയണൽ സ്‌പോർട്‌സ് സെന്ററിലാണ് (ആർ എസ് സി) മത്സരങ്ങൾ നടക്കുന്നത്. രാജ്യത്തെ യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ ദേശീയ ചാമ്പ്യൻഷിപ്പ് ആദ്യമായിട്ടാണ് അണ്ടർ 23 വിഭാഗത്തിൽ സംഘടിപ്പിക്കപ്പെടുന്നത്. ഒരു ഹാഫ് കോർട്ടിൽ, ഒരു ഹൂപ്പ് മാത്രം ഉപയോഗിച്ച് കളിക്കുന്നതാണ് 3×3 ബാസ്‌കറ്റ്‌ബോൾ. 28 പുരുഷ ടീമുകളും 23 വനിതാ ടീമുകളും ഉൾപ്പെടെ 51 സംസ്ഥാന ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 200 യുവ കളിക്കാർ ദേശീയ കിരീടത്തിനായി മാറ്റുരയ്ക്കും.മൂന്ന് ദിവസങ്ങളിലായി 109 മത്സരങ്ങളാണ് അരങ്ങേറുന്നത്. ആർ എസ് സി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ രണ്ട് ഹാഫ് കോർട്ടുകളിലാണ് മത്സരങ്ങൾ നടക്കുക. രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയും വൈകുന്നേരം 4:00 മുതൽ രാത്രി 10:00 വരെയും കളികൾ നടക്കും. മത്സര ദിനങ്ങളിൽ സ്‌കൂൾ കുട്ടികൾക്കായി രസകരമായ മത്സരങ്ങളും വേദിയിൽ ഒരുക്കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...