പത്താംക്ലാസ് ബോർഡ് പരീക്ഷ 2026 മുതല്‍ വർഷത്തില്‍ രണ്ടുതവണ നടത്തുന്നതിനുള്ള കരടുനിർദേശങ്ങള്‍ സി.ബി.എസ്.ഇ. പ്രസിദ്ധീകരിച്ചു.ഇത് പൊതുജനങ്ങളുടെ നിർദേശങ്ങള്‍ക്കായി പൊതുവിടത്തില്‍ പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ടവർക്ക് മാർച്ച് ഒൻപതുവരെ പ്രതികരണം അറിയിക്കാം. അതിനുശേഷമാകും അന്തിമ നയം തയ്യാറാക്കുകയെന്ന് സി.ബി.എസ്.ഇ. അറിയിച്ചു..കരടനുസരിച്ച് ഫെബ്രുവരി 17 മുതല്‍ മാർച്ച് ആറുവരെയാകും ഒന്നാംഘട്ടപരീക്ഷ. രണ്ടാംഘട്ടം മേയ് അഞ്ചുമുതല്‍ 20 വരെ നടത്തും. രണ്ടുപരീക്ഷയ്ക്കും മുഴുവൻ സിലബസുമുണ്ടാകും. രണ്ടുതവണയും പരീക്ഷാർഥികള്‍ക്ക് ഒരേകേന്ദ്രംതന്നെയാകും അനുവദിക്കുക. പരീക്ഷാഫീസ് കൂട്ടും. അപേക്ഷ നല്‍കുന്ന സമയത്തുതന്നെ രണ്ടുപരീക്ഷയ്ക്കുമുള്ള ഫീസ് വാങ്ങുമെന്നും അധികൃതർ അറിയിച്ചു.