കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 10 കോടിയുടെ തട്ടിപ്പ് ; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ്

തിരുവനന്തപുരത്ത് നിക്ഷേപകരുടെ 10 കോടിയിലധികം വരുന്ന തുക തട്ടിയെന്ന പരാതിയില്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തകരപ്പറമ്പിലുള്ള തിരുവിതാംകൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോർഡ് അംഗങ്ങളുടെ പേരിലാണ് കേസ്.

ബിജെപി നേതാക്കളാണ് സംഘത്തിൻ്റെ ബോർഡിലുള്ളത്. മൂന്ന് കേസുകളാണ് പരാതിയില്‍ പൊലീസ് എടുത്തത്. അഡ്മിനിസ്ട്രേറ്റർ ഭരണമാണ് നിലവില്‍ സൊസൈറ്റിയിലെന്നും ബോർഡംഗങ്ങള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

100ലധികം പേർക്കാണ് പണം തിരികെ കിട്ടാനുള്ളത്. പലതവണ സൊസൈറ്റിയുമായി ബന്ധപ്പെട്ടെങ്കിലും പണം ലഭിച്ചില്ലെന്നാണ് നിക്ഷേപകരുടെ പരാതിയില്‍ പറയുന്നത്.

സൊസൈറ്റിക്കു ആറ്റുകാലിലും ശാഖയുണ്ട്. പ്രധാന ഓഫീസും ശാഖയും പൂട്ടിയ നിലയിലാണ്. പത്ത് കോടിക്കു മുകളില്‍ നിക്ഷേപകർക്കു നല്‍കാനുണ്ടെന്നാണ് വിവരമെന്നും കണക്കെടുക്കാൻ താമസിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

സൊസൈറ്റി പ്രസിഡൻ്റ് ഒന്നാം പ്രതിയും സെക്രട്ടറി രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവില്‍ 85 പേരാണ് പരാതി നല്‍കിയത്. ഇതില്‍ മൂന്ന് പേരുടെ പരാതിയില്‍ ഇന്നലെയോടെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്റ്റാച്യു സ്വദേശി ടി സുധാദേവിയുടെ പരാതിയിലാണ് ആദ്യം കേസെടുത്തത്. ഇവർക്ക് 85 ലക്ഷം രൂപ നഷ്ടമായി. കഴിഞ്ഞ ഏപ്രില്‍ 28നു നിക്ഷേപത്തിൻ്റെ കാലാവധി പൂർത്തിയായെങ്കിലും പണം നല്‍കിയില്ല. വഞ്ചിയൂർ ചിറക്കുളം സ്വദേശി വിഎസ് ദിവ്യയുടെ 4.70 ലക്ഷം രൂപ നഷ്ടമായെന്നാണ് പരാതി. വെള്ളനാട് സ്വദേശി ദിനചന്ദ്രനു 20 ലക്ഷം രൂപയാണ് നഷ്ടമായത്. 50 ലക്ഷം രൂപ മുതല്‍ നിക്ഷേപിച്ചിട്ടുള്ളവർ തട്ടിപ്പിനു ഇരയായിട്ടുണ്ടെന്നാണ് വിവരം. പെൻഷൻ പറ്റിയവരാണ് നിക്ഷേപകരില്‍ കൂടുതല്‍.

കേസ് ക്രൈം ബ്രാഞ്ചിനു വിട്ടേക്കും. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനായിരിക്കും കൈമാറുക. ഇതു ചൂണ്ടിക്കാട്ടി ഫോർട്ട് പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിക്കും.

Leave a Reply

spot_img

Related articles

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്,...

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു.വെങ്ങര സ്വദേശിനി ഡോളി (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ വെട്ടേറ്റാണ്...

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ...

നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ്...