പത്തനംതിട്ട മൈലാടുപാറയിൽ ബക്കറ്റ് കൊണ്ട് വീട്ടമ്മയുടെ തലയടിച്ചു പൊട്ടിച്ചെന്ന് പരാതി. 17 വയസുകാരിയാണ് ആക്രമിച്ചതെന്ന് വീട്ടമ്മ പറയുന്നു. പൈപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ എത്തിയത്. മൈലാട് പാറ സ്വദേശിനി രമയ്ക്കാണ് പരുക്കേറ്റത്.രമ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളം പിടിക്കുന്നതിനിടയിൽ പെൺകുട്ടി ബക്കറ്റ് എടുത്തുമാറ്റി ആക്രമിച്ചുവെന്ന് വീട്ടമ്മ പറയുന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. പൊതു ടാപ്പിന്റെ സമീപത്ത് വച്ചാണ് സംഭവം ഉണ്ടായത്. തർക്കത്തിനിടെ രമയുടെ തലയിൽ അടിയേൽക്കുകയായിരുന്നു. തലയ്ക്ക് മൂന്ന് സ്റ്റിച്ചുകൾ ഉണ്ട്.നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് രമ. മുൻപും പെൺകുട്ടിയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് രമ പറയുന്നു. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്