”അവകാശങ്ങൾക്കായി പൊരുതുന്ന സ്ത്രീകൾക്ക് ഒപ്പം” ആശാവർക്കേഴ്സിസിന് ഐക്യദാർഢ്യവുമായി റിമ കല്ലിങ്കലും ദിവ്യപ്രഭയും

സമരം ചെയ്യുന്ന ആശാവർക്കേഴ്സിസ് ഐക്യദാർഢ്യവുമായി നടിമാരായ റിമ കല്ലിങ്കലും ദിവ്യപ്രഭയും. അവകാശങ്ങൾക്കായി പൊരുതുന്ന സ്ത്രീകൾക്ക് ഒപ്പമെന്ന് റിമ കല്ലിങ്കൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നാളെ നടക്കുന്ന വനിതാ സംഗമത്തിൻ്റെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ടാണ് നിലപാട് വ്യക്തമാക്കിയത്.സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് പിന്തുണയുമായി നടി ദിവ്യപ്രഭ രംഗത്തെത്തി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാൻഡ് വിത്ത് ആശ വർക്കേഴ്സ് എന്ന വാചകത്തോട് കൂടിയ പോസ്റ്ററിനൊപ്പം കുറിപ്പ് കൂടി ചേർത്താണ് താരം ഇൻസ്റ്റഗ്രാമിൽ പിന്തുണ പങ്കുവച്ചിരിക്കുന്നത്. നിസ്വാർത്ഥമായി തൊഴിൽ ചെയ്യുന്ന ആശ മാർക്ക് അർഹമായ ശമ്പളം ലഭിക്കണമെന്ന് നടി ദിവ്യ പ്രഭ. നാളെ നടക്കുന്ന വനിതാ സംഗമത്തിന് പിന്തുണയെന്നും ദിവ്യ പ്രഭ.“ഈ വനിതാ ദിനത്തിൽ നിസ്വാർത്ഥമായി തൊഴിൽ ചെയ്യുന്ന ആശാ തൊഴിലാളികൾക്ക് അർഹമായ ശമ്പളവും മാന്യമായ ജീവിതവും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ അവർക്കൊപ്പം നിൽക്കുന്നു. നാളെ അവർ സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന മാർച്ചിൽ ഉത്തരവാദിത്തമുള്ളവർ നടപടി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ന്യായമായ കൂലിയും അന്തസ്സും അവരുടെ അവകാശമാണ്. അവർക്ക് വേണ്ടി ശബ്ദമുയർത്താം”, എന്നാണ് ദിവ്യ പ്രഭ കുറിച്ചത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....