ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ചേർത്തലയിലെ ഡോക്‌ടർ ദമ്പതികളിൽനിന്ന് 7.65 കോടി രൂപ തട്ടിയെടുത്ത കേസിൽ 2 തായ് വാൻ സ്വദേശികൾ പിടിയിൽ.ഗുജറാത്തിൽ നിന്നാണിവർ പിടിയിലായത്.സംസ്ഥാനത്തു റജിസ്‌റ്റർ ചെയ്ത ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പു കേസാണിത്വാങ് ചുൻ-വെയ് (സുമോക – 26), ഷെൻ-വെയ് ഹോ (ക്രിഷ് – 35) എന്നിവരാണു പിടിയിലായത്.കേസിൽ നേരത്തേ അറസ്‌റ്റിലായ പ്രതികളിൽനിന്നു ലഭിച്ച വിവരങ്ങൾ പിന്തുടർന്നപ്പോഴാണു മുഖ്യകണ്ണികളായ തായ്‌വാൻകാരെ അഹമ്മദാബാദ് പൊലീസ് അറസ്‌റ്റ് ചെയ്തതെന്നും സബർമതി ജയിലിൽ റിമാൻഡിലുണ്ടെന്നും അറിഞ്ഞത്. ഗുജറാത്തിലെത്തിയ ജില്ലാ കം ബ്രാഞ്ച് സംഘം ഇവരെ കസ്റ്റഡിയിൽ വാങ്ങി ആലപ്പുഴയിലെത്തിച്ചു. നാൽപതോളം അക്കൗണ്ടുകളിലായാണു സംഘം പണം വാങ്ങിയത്. നേരത്തേ പിടിയിലായ കർണാടക സ്വദേശി ഭഗവാൻ റാം ഡി.പട്ടേലിനെ (22) ചോദ്യം ചെയ്തപ്പോഴാണു തട്ടിപ്പിന്റെ വിദേശബന്ധം വെളിപ്പെട്ടതും തായ് വാൻ സ്വദേശികളിലേക്ക് അന്വേഷണം എത്തിയതുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.