ദമ്പതികളിൽനിന്ന് 7.65 കോടി രൂപ തട്ടിയെടുത്ത കേസിൽ 2 തായ് വാൻ സ്വദേശികൾ പിടിയിൽ

ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ചേർത്തലയിലെ ഡോക്‌ടർ ദമ്പതികളിൽനിന്ന് 7.65 കോടി രൂപ തട്ടിയെടുത്ത കേസിൽ 2 തായ് വാൻ സ്വദേശികൾ പിടിയിൽ.ഗുജറാത്തിൽ നിന്നാണിവർ പിടിയിലായത്.സംസ്ഥാനത്തു റജിസ്‌റ്റർ ചെയ്ത ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പു കേസാണിത്വാങ് ചുൻ-വെയ് (സുമോക – 26), ഷെൻ-വെയ് ഹോ (ക്രിഷ് – 35) എന്നിവരാണു പിടിയിലായത്.കേസിൽ നേരത്തേ അറസ്‌റ്റിലായ പ്രതികളിൽനിന്നു ലഭിച്ച വിവരങ്ങൾ പിന്തുടർന്നപ്പോഴാണു മുഖ്യകണ്ണികളായ തായ്‌വാൻകാരെ അഹമ്മദാബാദ് പൊലീസ് അറസ്‌റ്റ് ചെയ്തതെന്നും സബർമതി ജയിലിൽ റിമാൻഡിലുണ്ടെന്നും അറിഞ്ഞത്. ഗുജറാത്തിലെത്തിയ ജില്ലാ കം ബ്രാഞ്ച് സംഘം ഇവരെ കസ്റ്റഡിയിൽ വാങ്ങി ആലപ്പുഴയിലെത്തിച്ചു. നാൽപതോളം അക്കൗണ്ടുകളിലായാണു സംഘം പണം വാങ്ങിയത്. നേരത്തേ പിടിയിലായ കർണാടക സ്വദേശി ഭഗവാൻ റാം ഡി.പട്ടേലിനെ (22) ചോദ്യം ചെയ്തപ്പോഴാണു തട്ടിപ്പിന്റെ വിദേശബന്ധം വെളിപ്പെട്ടതും തായ് വാൻ സ്വദേശികളിലേക്ക് അന്വേഷണം എത്തിയതുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...