കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു.എ.ഇ -യിലെ പ്രമുഖ കമ്പനിയിലേക്ക് 200 സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിലേക്ക് അനുയോജ്യരായ പുരുഷ ഉദ്യോഗാർത്ഥികൾക്ക് അവസരം. ഇംഗ്ലീഷ് ഭാഷ എഴുതാനും ,വായിക്കാനും ,സംസാരിക്കാനുള്ള പരിജ്ഞാനവും , S.S.L.C. യോഗ്യതയും, 175 സെ.മീ പൊക്കവും നല്ല ആരോഗ്യവാനും , സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗ്ഗനിർദ്ദേശത്തെക്കുറിച്ച് നല്ല ധാരണയുള്ളവനും, ആർമി /പോലീസ് /സെക്യൂരിറ്റി തുടങ്ങിയ ജോലിയിൽ 2 വർഷത്തിൽ കുറയാത്ത പരിചയസമ്പത്തും ഉള്ളവർ ആയിരിക്കണം . പ്രായം-25-40-വയസ്സിൽ താഴെ.ശമ്പളം -AED-2262. ഈ റിക്രൂട്ട്മെൻ്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റ (ഫോട്ടോ പതിച്ചത്), പാസ്സ്പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം 2024 നവംബർ മാസം 5 , 6 തീയതികളിൽ അങ്കമാലി ഇൻകെൽ ടവർ 1 ലുള്ള ഒഡെപെക്കിന്റെ ഓഫീസിൽ രാവിലെ 9 മണി മുതൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഒഡെപെകിൻറെ www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /7736496574/9778620460.