പോത്തിറച്ചി മ്ലാവിന്റെ ഇറച്ചിയെന്നാരോപിച്ച്‌ 35 ദിവസം ജയിലില്‍; ഒടുവില്‍ ജാമ്യമനുവദിച്ച്‌ ഹൈക്കോടതി

പിടികൂടിയ പോത്തിറച്ചി മ്ലാവിന്റെ ഇറച്ചിയാണ് എന്നാരോപിച്ച്‌ 35 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി.മുപ്ലിയത്ത് വനം ഉദ്യോഗസ്ഥർ പിടികൂടിയത് മ്ലാവിറച്ചി അല്ലെന്ന് തെളിഞ്ഞു.35 ദിവസം ജയിലില്‍ കിടന്നത് ചാലക്കുടിയിലെ ചുമട്ടുതൊഴിലാളി സുജീഷും വണ്ടി ബ്രോക്കർ ജോബിയുമാണ്.എന്നാല്‍ ഫോറൻസിക് ലാബിലെ പരിശോധനാ ഫലത്തില്‍ ഇത് മ്ലാവിറച്ചി അല്ലെന്നും പോത്തിറച്ചി ആണെന്നും തെളിഞ്ഞു. മ്ലാവിറച്ചി വാങ്ങിയെന്നു പ്രതികളെക്കൊണ്ട് മർദ്ദിച്ച്‌ സമ്മതിപ്പിച്ചു ശേഷം മൊഴിയെടുത്തു എന്നാണ് കേസില്‍ പ്രതിയാക്കപ്പെട്ടവരുടെ വക്കീല്‍ പറയുന്നത്.വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ ഭീകരമായി മർദ്ദിച്ചു എന്നും ആരോപണമുണ്ട്.വനം വകുപ്പ് വ്യാജമായി പ്രതിയാക്കിയ രണ്ടുപേർക്കും ഹൈക്കോടതി നവമ്ബർ മാസത്തില്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഈ ഇറച്ചി കന്നുകാലി വർഗ്ഗത്തില്‍ പെട്ട ഒരു ജീവിയുടേതാണ് എന്നുള്ള പരിശോധനാ ഫലം ഇപ്പോള്‍ ആണ് പുറത്ത് വന്നത്. കുറ്റപത്രം റദ്ദാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സുജീഷും വണ്ടി ബ്രോക്കർ ജോബിയും.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...