സ്വകാര്യവ്യക്തിയുടെ ഗോഡൗണിലും പറമ്പിലുമായി അനധികൃതമായി സൂക്ഷിച്ച 408 പാചകവാതക സിലിൻഡറുകൾ ജില്ലാ പൊതുവിതരണ ഉപഭോക്തൃകാര്യവിഭാഗം പിടികൂടി. ഇടപ്പാളാണ് സംഭവം.അനധികൃതമായി പാചകവാതക സിലിൻഡറുകൾ സൂക്ഷിച്ചതായ പ്രദേശവാസികളുടെയും മറ്റും പരാതികളെത്തുടർന്ന് മലപ്പുറം ജില്ലാ സപ്ലൈ ഓഫീസർ ജോഷി ജോസഫ്, പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസർ വി.ജി. മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്‌ഡിലാണ് ഇവ പിടികൂടിയത്. വ്യാഴാഴ്‌ച രാവിലെ 11-ന് തുടങ്ങിയ പരിശോധന വൈകിട്ട് അഞ്ചുവരെ നീണ്ടു. കക്കിടിപ്പുറം സ്വദേശി ജയകുമാറിന്റേതാണ് ഗോഡൗൺ.