വീട്ടമ്മയെ ഭീഷണിപ്പെടുത്തി 49 ലക്ഷം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റിൽ

വീട്ടമ്മയെ ഭീഷണിപ്പെടുത്തി 49 ലക്ഷം രൂപ തട്ടിയെടുത്ത മലയാളികളായ രണ്ട് യുവതികളെ പോലിസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്.

സിബിഐയില്‍ നിന്നെന്ന് പറഞ്ഞ് ഫോണ്‍ ചെയ്ത തട്ടിപ്പു സംഘം ഭീഷണിപ്പെടുത്തി പണം തട്ടുക ആയിരുന്നു.

വീട്ടമ്മയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ 49 ലക്ഷം രൂപ തട്ടിയെടുക്കുക ആയിരുന്നു.

സംഭവം തട്ടിപ്പെന്ന് തിരിച്ചറിഞ്ഞതോടെ വീട്ടമ്മ പോലിസില്‍ പരാതി നല്‍കി.

കേസില്‍ രണ്ട് സ്ത്രീകളെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് കോളത്തറ കുന്നത്ത് കരുന്തയില്‍ ശാരദാമന്ദിരത്തില്‍ പ്രജിത (41), കൊണ്ടോട്ടി ഐക്കരപ്പടി നീലിപ്പറമ്പ് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബാലുശേരി പുതിയേടത്ത് വീട്ടില്‍ സനൗസി (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...