വയനാട് ചേകാടി സര്‍ക്കാര്‍ എല്‍പി സ്കൂള്‍ വരാന്തയില്‍ കാട്ടാനക്കുട്ടി

കുട്ടികളുടെ ചെരുപ്പ് തുമ്പിക്കൈ കൊണ്ട് എടുക്കാൻ നോക്കുകയും ഒക്കെ ചെയ്തു ഇന്ന് രാവിലെയാണ് കാട്ടാനയെത്തിയത്. കാട്ടാനക്കുട്ടി സ്കൂള്‍ മുറ്റത്ത് കറങ്ങി നടന്നത് ആശങ്ക പടര്‍ത്തി.രാവിലെ പത്തു മണിയോടുകൂടിയാണ് അപ്രതീക്ഷിതമായി കാട്ടാനക്കുട്ടി സ്കൂള്‍ മുറ്റത്തെത്തിയത്. വരാന്തയിലൂടെ കാട്ടാനക്കുട്ടി കറങ്ങിനടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ കുട്ടികളെ ക്ലാസ്മുറികളിലാക്കി വാതിലടയ്ക്കുകയും ചെയ്തു. കുട്ടികൾ ആനക്കുട്ടിയെ കണ്ട് ബഹളം വയ്ക്കുന്നതെല്ലാം പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കുട്ടികളില്‍ ഒരാളുടെ ചെരുപ്പ് ആനക്കുട്ടി കാലുകൊണ്ടും തുമ്പിക്കൈകൊണ്ടും തട്ടിക്കളിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നീട് സ്കൂള്‍ മുറ്റത്തിലെ ചെളിയിലിറങ്ങി.കാട്ടാനക്കുട്ടി സ്കൂളില്‍ എത്തിയതോടെ അധ്യാപകര്‍ ഉടന്‍തന്നെ വനപാലകരെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് പുല്‍‌പ്പള്ളി ഫോറസ്റ്റ് റേഞ്ചില്‍ നിന്ന് വനപാലകരെത്തി കുട്ടിയാനയെ ‘വലയിലാക്കുകയായിരുന്നു’. ചെതലയം ഫോറസ്റ്റ് റേഞ്ചിനോട് ചേര്‍ന്നുള്ള ജനവാസ മേഖലയാണിത്. ഇവിടെ സാധാരണ കാട്ടാനകൾക്ക് വരുന്നത് പതിവാണെങ്കില്‍ ഒരു കുട്ടിയാന ഒറ്റയ്ക്കെത്തുന്നത് അപൂര്‍വമാണ്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....