കെഎസ്ആര്‍ടിസി പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു

ഇതിനായി ജീവനക്കാരുടെ എന്‍ട്രികള്‍ ക്ഷണിച്ചു.ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. പാട്ടിലും വിവിധ സംഗീത ഉപകരണങ്ങളിലും പ്രാഗത്ഭ്യം ഉള്ളവര്‍ക്ക് ട്രൂപ്പിന്റെ ഭാഗമാകാം.എന്‍ട്രികള്‍ അയക്കുന്നവരുടെ വീഡിയോ മൂന്നു മിനിറ്റില്‍ കുറയാത്തതും 5 മിനിറ്റില്‍കവിയാത്തതുമാകണം. വീഡിയോയുടെ തുടക്കത്തില്‍ തന്നെ പേരും തസ്തികയും, കുടുംബാംഗമാണെങ്കില്‍ പേരും ബന്ധവും ജോലിചെയ്യുന്ന യൂണിറ്റും മൊബൈല്‍ നമ്പറും ഉള്‍പ്പെടുത്തി സ്വയം പരിചയപ്പെടുത്തിയിരിക്കണം. 25ന് ഉച്ചയ്‌ക്ക് രണ്ടു മണിയ്‌ക്ക് മുന്‍പായി ചെയര്‍മാന്‍ &മാനേജിംഗ് ഡയറക്ടറുടെ കാര്യാലയത്തില്‍ ksrtcexpo@gmail.com എന്ന മെയിലിലേക്കോ 9497001474 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്കോ വീഡിയോ അയക്കാമെന്നാണ് നിദേശം.ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കാം.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....