മുഹമ്മദ് യാസീൻ (22) ആണ് മരിച്ചത്. തോട്ടയ്ക്കാട് നൂർമഹല്ലിൽ റഫീഖ് മൗലവിയുടെയും സുധീനയുടെയും മകനാണ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ക്ലാസ് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ചാത്തമ്പാറ ജങ്ഷനിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനു പിന്നിൽ അതേ ദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മുഹമ്മദ് യാസീന്റെ ദേഹത്തുകൂടി ലോറിയുടെ ചക്രം കയറിയിറങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്നു യാസിൻ.

