ചട്ടലംഘനം ഒഴിവാക്കാൻ അസാധാരണ നീക്കവുമായി കേരള സർവകലാശാല വി സി

ചട്ടലംഘനം ഒഴിവാക്കാൻ അസാധാരണ നീക്കവുമായി കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ.സെനറ്റ് യോഗത്തിന് മുമ്പ് സ്പെഷ്യൽ സെനറ്റ് യോഗമാണ് വിസി വിളിച്ചത്. ഒക്ടോബർ നാലിനാണ് സ്പെഷ്യൽ സെനറ്റ് യോഗം വിളിച്ചത്. നവംബർ ഒന്നിന് വിളിച്ച സെനറ്റ് യോഗം ചട്ടവിരുദ്ധമാകുമെന്ന് മുന്നിൽ കണ്ടാണ് നീക്കം. നാലു മാസത്തിലൊരിക്കൽ സെനറ്റ് യോഗം ചേരണമെന്നാണ് സർവകലാശാല ചട്ടം. ഗവർണറെ പങ്കെടുപ്പിക്കാൻ ചട്ടം ലംഘിച്ചായിരുന്നു വി.സി നവംബർ ഒന്നിന് യോഗം വിളിച്ചത്. ഇത് മറികടക്കാനാണ് ഇപ്പോൾ വി.സിയുടെ അസാധാരണ നീക്കം. ഡിഗ്രി സർട്ടിഫിക്കറ്റ് അംഗീകരിക്കൽ മാത്രമാണ് യോഗത്തിലെ അജണ്ട. ജൂൺ 17നാണ് സെനറ്റ് യോഗം അവസാനം ചേർന്നത്. ഇതനുസരിച്ച് ഒക്ടോബർ 16നുള്ളിലാണ് അടുത്ത സെനറ്റ് ചേരേണ്ടത്. എന്നാൽ ഇത് മറികടന്ന് നവംബർ ഒന്നിന് സെനറ്റ് യോഗം വിളിച്ചു സർവകലാശാല ചട്ടങ്ങൾ കാറ്റിൽ പറത്തിയിരിക്കുകയാണ് വിസി

Leave a Reply

spot_img

Related articles

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...

ശബരിമല നെയ്യ് അഴിമതി: ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് വിജിലൻസ്

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതിനു പിന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ദേവസ്വം ബോർഡിൽ ഉന്നതപദവി വഹിച്ചിരുന്നയാളാണ് ഇടനിലക്കാരനായി...

മുത്തങ്ങ കേസിൽ ഇന്നു വിധി പറയും

കൽപറ്റ മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെടുകയും പൊലീസുകാർക്കും വനപാലകർക്കും പരുക്കേൽക്കു കയും ചെയ്ത കേസിൽ ഇന്നു വിധി പറയും.23 വർഷം...

ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്ത സ്ഥാനാർത്ഥികളെ ഇന്ന് തിരഞ്ഞെടുക്കും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിം​ഗ് കമ്മിറ്റി യോ​ഗം ഇന്ന് രാവിലെ 10ന് കോട്ടയം പഴയ സെമിനാരിയിൽ ചേരും. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ...