62,000 കോടിയിലധികം രൂപയുടെ വിവിധ യുവജന കേന്ദ്രീകൃത പദ്ധതികള്‍ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

62,000 കോടിയിലധികം രൂപയുടെ, യുവജന വികസനത്തിന് നാഴികക്കല്ലായ, വിവിധ യുവജന കേന്ദ്രീകൃത പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.രാവിലെ 11 മണിക്ക് ദില്ലിയിലെ വിജ്ഞാൻ ഭവനിലാകും പ്രധാനമന്ത്രി ഈ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിയുടെ ലക്ഷ്യബോധത്തിന് അനുസൃതമായി സംഘടിപ്പിക്കുന്ന ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ കൗശല്‍ ദീക്ഷന്ത് സമാരോഹും പരിപാടിയില്‍ ഉള്‍പ്പെടും. നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള വ്യാവസായിക പരിശീലന സ്ഥാപനങ്ങളില്‍ നിന്നും ദേശീയതലത്തില്‍ ഉന്നത വിജയം നേടിയ 46 പേരെ പ്രധാനമന്ത്രി അനുമോദിക്കും. 60,000 കോടി രൂപയുടെ നിക്ഷേപമുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പി എം -സേതു (പ്രധാൻ മന്ത്രി സ്കില്ലിംഗ് ആൻഡ് എംപ്ലോയബിലിറ്റി ട്രാൻസ്ഫോർമേഷൻ ത്രൂ അപ്ഗ്രേഡഡ് ഐ ടി ഐ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

200 ഹബ് ഐ ടി ഐകളും 800 സ്പോക്ക് ഐ ടി ഐകളും അടങ്ങുന്ന ഒരു ഹബ്-ആൻഡ്-സ്പോക്ക് മാതൃകയില്‍ രാജ്യത്തുടനീളമുള്ള 1,000 ഗവണ്‍മെന്റ് ഐ ടി ഐകളുടെ നവീകരണമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ഹബ്ബും ശരാശരി നാല് സ്‌പോക്കുകളുമായി ബന്ധിപ്പിക്കപ്പെടും, വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍, ആധുനിക ട്രേഡുകള്‍, ഡിജിറ്റല്‍ പഠന സംവിധാനങ്ങള്‍, ഇൻകുബേഷൻ സൗകര്യങ്ങള്‍ എന്നിവയാല്‍ സജ്ജീകരിച്ചിരിക്കുന്ന ക്ലസ്റ്ററുകള്‍ സൃഷ്ടിക്കപ്പെടും. വിപണി ആവശ്യകതയുമായി പൊരുത്തപ്പെടുന്ന ഫലത്തെ അടിസ്ഥാനമാക്കിയുള്ള നൈപുണ്യ വികസനം ഉറപ്പാക്കിക്കൊണ്ട് ആങ്കർ ഇൻഡസ്ട്രി പങ്കാളികള്‍ ഈ ക്ലസ്റ്ററുകള്‍ കൈകാര്യം ചെയ്യും. നൂതനാശയ കേന്ദ്രങ്ങള്‍, ട്രെയിനർമാരുടെ പരിശീലന സൗകര്യങ്ങള്‍, ഉല്പാദന യൂണിറ്റുകള്‍, പ്ലേസ്‌മെന്റ് സേവനങ്ങള്‍ എന്നിവയും ഹബ്ബുകളില്‍ ഉണ്ടായിരിക്കും, അതേസമയം സ്‌പോക്കുകള്‍ പ്രാപ്യത വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മൊത്തത്തില്‍, പിഎം-സേതു ഇന്ത്യയുടെ ഐടിഐ ആവാസവ്യവസ്ഥയെ പുനർനിർവചിക്കും, ഇത് ലോക ബാങ്കിന്റെയും ഏഷ്യൻ വികസന ബാങ്കിന്റെയും ആഗോള സഹ-ധനസഹായത്തോടെ ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ളതും വ്യവസായ മാനേജ്‌മെന്റുള്ളതുമാക്കി മാറ്റും. പദ്ധതി നടപ്പാക്കലിന്റെ ആദ്യ ഘട്ടത്തില്‍ പട്‌നയിലെയും ദർഭംഗയിലെയും ഐടിഐകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.

34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 400 നവോദയ വിദ്യാലയങ്ങളിലും 200 ഏകലവ്യ മോഡല്‍ റെസിഡൻഷ്യല്‍ സ്കൂളുകളിലുമായി സ്ഥാപിച്ചിട്ടുള്ള 1,200 വൊക്കേഷണല്‍ സ്കില്‍ ലാബുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിദൂര, ഗോത്ര മേഖലകളിലുള്ളവർ ഉള്‍പ്പെടെയുള്ള വിദ്യാർത്ഥികള്‍ക്ക് ഐടി, ഓട്ടോമോട്ടീവ്, കൃഷി, ഇലക്‌ട്രോണിക്സ്, ലോജിസ്റ്റിക്സ്, ടൂറിസം തുടങ്ങിയ 12 മേഖലകളില്‍ പ്രായോഗിക പരിശീലനം നല്‍കാൻ ഈ ലാബുകള്‍ സഹായിക്കും. ദേശീയ വിദ്യാഭ്യാസ നയം 2020, സിബിഎസ്‌ഇ പാഠ്യപദ്ധതി എന്നിവയുമായി യോജിപ്പിച്ച്‌, വ്യവസായ പ്രസക്തമായ പഠനം നല്‍കുന്നതിനും തൊഴിലവസരങ്ങള്‍ക്കുള്ള ആദ്യകാല അടിത്തറ സൃഷ്ടിക്കുന്നതിനുമായി 1,200 വൊക്കേഷണല്‍ അധ്യാപകരെ പരിശീലിപ്പിക്കുന്നതും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...