ഡൽഹിയിൽ ഉറങ്ങിക്കിടന്ന ഭർത്താവിൻ്റെ ദേഹത്തേയ്ക്ക് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു

ഡൽഹിയിലെ മദൻഗീറിൽ ഉറങ്ങിക്കിടന്ന ഭർത്താവിൻ്റെ ദേഹത്തേയ്ക്ക് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ.28കാരനായ ദിനേഷ് എന്നയാളുടെ മുഖത്തും ദേഹത്തുമാണ് ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ഒക്ടോബർ മൂന്നാം തീയതിയായിരുന്നു സംഭവം. പുലർച്ചെ മൂന്നു മണിയോടെയാണ് ഉറങ്ങിക്കിടന്ന ഭർത്താവിൻ്റെ ദേഹത്തേക്ക് ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. ഇവരുടെ എട്ടുവയസ്സുകാരിയായ മകളും സമീപത്ത് കിടക്കുന്നുണ്ടായിരുന്നു. പെട്ടെന്നൊരു വേദന തോന്നി എഴുന്നേറ്റ് നോക്കിയപ്പോഴാണ് പൊള്ളലേറ്റതാണെന്ന് ദിനേഷിന് മനസ്സിലായത്. ദേഹത്തും മുഖത്തും തിളച്ച എണ്ണ ഒഴിക്കുക മാത്രമല്ല, പൊള്ളലേറ്റ ഇടങ്ങളിൽ ഭാര്യ മുളകുപൊടി വിതറിയെന്നും ദിനേഷ് പോലീസിനോട് പറഞ്ഞു.നിലവിളിച്ചാൽ നിങ്ങളുടെ മുഖത്ത് ഇനിയും എണ്ണ ഒഴിക്കുമെന്ന് പറഞ്ഞ് ഭാര്യ ഭീഷണിപ്പെടുത്തിയെന്നും ദിനേഷ് പോലീസിനോട് പറഞ്ഞു.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...