മരുന്ന് മാറി നൽകിയെന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റ് : ആർസിസി ഡയറക്ടർ

തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ മരുന്ന് മാറി നൽകിയെന്ന തരത്തിൽ വരുന്ന മാധ്യമ വാർത്തകൾ തെറ്റ് : ആർസിസി ഡയറക്ടർആർസിസിയുടെ പർച്ചേസ് & ടെണ്ടർ നടപടികൾ (2024-25) അനുസരിച്ച് ഗ്ലോബല ഫാർമ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ടെമോസോളോമൈഡ് 250mg,100mg,20mg മരുന്നുകൾ ആർസിസിയിൽ വിതരണം ചെയ്യുന്നത്. 25/03/2025 ൽ ആർസിസിയിൽ എത്തിച്ച 92 പാക്കറ്റ് ടെമോസോളോമൈഡ് 100mg (ബാച്ച് നം. GSC24056, മാന്യുഫാക്ച്ചറിങ് ഡേറ്റ് 08/2024, ഇൻവോയിസ് നം; 2451201 ഡേറ്റ് 25/03/2025) ൽ ബാച്ചിലാണ് ആശയക്കുഴപ്പം ഉണ്ടായത്.

ഓരോ ബാച്ച് മരുന്ന് എത്തുമ്പോഴും മരുന്നിന്റെ ബാച്ച് നമ്പറും മറ്റുരേഖകളും കൃത്യമായി പരിശോധിച്ചാണ് സ്റ്റോക്ക് എടുക്കുന്നത്. നേരത്തെ ലഭിച്ച സ്റ്റോക്ക് ബാക്കി ഉണ്ടായിരുന്നതിനാൽ 27/06/2025 നാണ് ഈ പാക്കറ്റിൽ നിന്നും മരുന്ന് രോഗികൾക്ക് വിതരണം ചെയ്യുന്നതിനായി ഫാർമസിയിൽ എത്തിച്ചത്. ഫാർമസി ജീവനക്കാർ പരിശോധന നടത്തിയശേഷം മാത്രമാണ് പതിവായി രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നതിന് 12/07/2025ൽ ബാച്ചിലെ ആദ്യസെറ്റ് എടുക്കുമ്പോൾ തന്നെ 10 പാക്കറ്റുകളുടെ ഒരു സെറ്റിൽ രണ്ടു പാക്കറ്റുകളിൽ എറ്റോപോസൈഡ് 50 mg എന്ന ലേബൽ ഫാർമസി സ്റ്റാഫിന്റെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ പാക്കറ്റുകൾ പൊട്ടിച്ച് പരിശോധിക്കുകയും ചെയ്തു.

പാക്കറ്റിനുള്ളിലെ ബോട്ടിലിൽ ടെമോസോളോമൈഡ് 100mg എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ആശയക്കുഴപ്പം ഉണ്ടായതിനാൽ ടെമോസോളോമൈഡിന്റെ വിതരണം ഉടനടി നിർത്തിവെച്ചു. തെറ്റായ മരുന്ന് ഒരു രോഗിക്കും വിതരണം ചെയ്തിട്ടില്ല. രോഗികൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലന്ന് റീജണൽ കാൻസർ സെന്റർ ഡയറക്ടർ ഡോ. ആർ രജനിഷ് കുമാർ അറിയിച്ചു.

വിവരം ഉടൻ തന്നെ വിതരണക്കാരായ കമ്പനിയേയും അറിയിച്ചു. തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനായി ആർസിസി ഡ്രഗ് കമ്മിറ്റി 30/07/2025ന് ചേരുകയും ഡ്രഗ് കൺട്രോളർ ഓഫ് കേരളയെ വിവരം അറിയിക്കാൻ തീരുമാനിക്കുകയും ചെയ്തു. കൂടാതെ ഗ്ലോബല ഫാർമ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും ഇനിമുതൽ മേൽപ്പറഞ്ഞ രണ്ട് മെഡിസിനുകളും എടുക്കേണ്ടതില്ലെന്നും കമ്പനിയുമായി പുതിയ കരാറിൽ ഏർപ്പെടേണ്ടതില്ലെന്നും തീരുമാനമെടുത്തു. ഡ്രഗ് കൺട്രോളർ ഓഫ് കേരളയെ 16/08/2025 ന് വിവരമറിയിച്ചത് പ്രകാരം 06/10/2025 ന് ആശുപത്രിയിലെത്തി സംശയാസ്പദമായ മുഴുവൻ പാക്കറ്റുകളും ഡ്രഗ് കൺട്രോളർ ഓഫ് കേരള കണ്ടെടുത്തു. നിയമപരമായ തുടർ നടപടികൾ ഡ്രഗ് കൺട്രോളർ ഓഫ് കേരളയുടെ ഭാഗത്തുനിന്നും സ്വീകരിക്കുമെന്നദ്ദേഹം അറിയിച്ചു.

Leave a Reply

spot_img

Related articles

ഗോഡൗണുകൾ ആധുനികവല്‍ക്കരിക്കും, ആവശ്യമുള്ള എണ്ണം മാത്രം നിലനിര്‍ത്തും; മന്ത്രി അനൂപ് ജേക്കബ്

ഭക്ഷ്യവകുപ്പിനും സപ്‌ളൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്. നിലവില്‍ 177 എന്‍.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ...

നീലേശ്വരത്ത് പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസർകോട് നീലേശ്വരം അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർഥി നീരജ് സന്തോഷ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ...

ട്യൂട്ടർ, ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് ഒഴിവ്: വാക്ക് ഇൻ ഇന്റർവ്യൂ നവംബർ 19ന്

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പ്രതിമാസം 52,000 രൂപ...

ശബരിമല തീർത്ഥാടകർക്ക് യാത്രാസൗകര്യം: വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് കെഎസ്ആർടിസി എസി ബസ്

ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യമൊരുങ്ങുന്നു. 2026–27 മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ...