സ്വർണ്ണവില വീണ്ടും കൂടി; ഇന്ന് രാവിലെയും ഉച്ചക്കും പവന് വർദ്ധിച്ചത് 400 രൂപ വീതം

സ്വർണ്ണവില വീണ്ടും കൂടി. ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി 11,865 രൂപയും പവന് 400 കൂടി 94,920 രൂപയുമാണ് ആയത്. ഇന്ന് രാവിലെ പവന് 94,520രൂപയും ഗ്രാമിന് 11,815 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിൽ ​ട്രോയ് ഔൺസിന് 61.68 ഡോളർ കൂടി 4,208.83 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ​എക്കാലത്തെയും ഉയർന്ന വിലയാണിത്. ഈ ​പോക്ക് തുടർന്നാൽ കേരളത്തിൽ പവൻ വില ഒരുലക്ഷത്തിലെത്താൻ അധികനാൾ വേണ്ടി വരില്ല. ഇപ്പോൾ തന്നെ ഒരുപവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയുമടക്കം ഒരുലക്ഷത്തിലേ​റെ നൽകണം.18 കാരറ്റ് സ്വർണവും റെക്കോഡുകൾ ഭേദിച്ച് കുതിക്കുകയാണ്. ഉച്ചക്ക് ശേഷം ഗ്രാമിന് 40 രൂപ കൂടി 9760 രൂപയായി. 14കാരറ്റിന് 7590 രൂപയാണ് ഗ്രാംവില. ഒമ്പത് കാരറ്റിന് 4900 രൂപയായി. വെള്ളിവിലയും എക്കാലത്തെയും ഉയരത്തിലാണ്. ഗ്രാമിന് 196 രൂപയാണ് ഇന്നത്തെ വില.ഇന്നലെ സ്വർണം മൂന്ന് തവണയാണ് ചാഞ്ചാടി കുതിച്ചുയർന്നത്. രാവി​ലെ 2400 രൂപ കൂടി, ഉച്ചക്ക് 1200 രൂപ കുറഞ്ഞു, വൈകീട്ട് 960 രൂപ കൂടി. ഫലത്തിൽ പവന് 2,160 രൂപയാണ് ഇന്നലെ കൂടിയത്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....