വൈക്കത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേക്കു മറിഞ്ഞ് ഡോക്ടർ മരിച്ചു

വൈക്കത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേക്കു മറിഞ്ഞു യുവ ഡോക്ടർ മരിച്ചു.ഒറ്റപ്പാലം സ്വദേശിയായ ഡോക്ട‌ർ അമൽ സൂരജാണ് (33) മരിച്ചത്.വേമ്പനാട്ടുകായലുമായി ബന്ധിപ്പിക്കുന്ന കെവി കനാലിലാണ് അപകടം നടന്നത്. മരിച്ച അമൽ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറാണ്. ഇദ്ദേഹം എറണാകുളത്തുള്ള സുഹൃത്തിനെ കാണാൻ പോകുകയായിരുന്നു എന്നാണ് അറിയുന്നത്. ഇന്നു രാവിലെ നാട്ടുകാർ കാർ തോട്ടിൽ കിടക്കുന്നതു കണ്ടാണ് അപകടവിവരം അറിയുന്നത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

Leave a Reply

spot_img

Related articles

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ....

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...