ആന്ധ്രയിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിലുണ്ടായ ദുരന്തത്തില്‍ ഒമ്ബതുപേര്‍ മരിച്ചു

ആന്ധ്രയിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിലുണ്ടായ ദുരന്തത്തില്‍ ഒമ്ബതുപേര്‍ മരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളം കാസിബുഗ്ഗയിലുള്ള വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തിലെ ഏകാദശി ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ടായിരുന്നു ദുരന്തം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ക്ഷേത്രപരിസരത്ത് നിരവധി മൃതദേഹങ്ങള്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തുന്നതായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ കുതിപ്പ്;  അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിഎസ്‌എല്‍വി എഫ് -17 വിക്ഷേപിച്ചു.ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്. നീണ്ട എട്ട്...

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ

ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം ഇന്നും നാളെയുമായി ചേരുന്നു. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേർന്നിരിക്കുന്നത്....

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി; രാജ്യവ്യാപക ക്യാമ്പയിനുമായി ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 'ആശിർവാദ് കാ ദിയ' എന്ന പേരിൽ രാജ്യവ്യാപകമായി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ബി.ജെ.പി. തീരുമാനിച്ചു.ഗുജറാത്ത്...