നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ .സർക്കാർ സമഗ്രമായ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചതാണെന്നും രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കി ചൂഷണം ചെയ്യുകയാണെന്നും മന്ത്രി ആരോപിച്ചു.

‘നീറ്റ് വിഷയം ചർച്ച ചെയ്യുന്നതിനും നമ്മുടെ യുവജനങ്ങളുടെ എല്ലാ ന്യായമായ ആശങ്കകളും പാർലമെൻ്റിൽ ഉന്നയിച്ച് അവ പരിഹരിക്കുന്നതിനും ഞങ്ങളുടെ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രീയ പ്രചാരണത്തിനുള്ള കേവലം ഉപകരണങ്ങളായി കണക്കാക്കപ്പെടുന്നതിനേക്കാൾ മെച്ചപ്പെട്ട പരിഗണനയാണ് ഇന്ത്യയിലെ വിദ്യാർഥികൾ അർഹിക്കുന്നത്. അനിശ്ചിതത്വത്തിന് പകരം ഉറപ്പും, മുദ്രാവാക്യങ്ങൾക്ക് പകരം പരിഹാരങ്ങളും, തടസ്സപ്പെടുത്തലുകൾക്ക് പകരം ഉത്തരവാദിത്തവുമാണ് അവർക്ക് ആവശ്യം’ എന്നും പ്രധാൻ എക്‌സിൽ കുറിച്ചു

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനത്തിൽ തടസ്സങ്ങൾ സൃഷ്‌ടിക്കാൻ വിദ്യാർഥികളെ രാഷ്ട്രീയ ഉപകരണങ്ങളായി ലജ്ജയില്ലാതെ ചൂഷണം ചെയ്യുകയാണ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയും സുരക്ഷാ പ്രോട്ടോക്കോളുകളെ നിസ്സാരമാക്കിയുമാണ് കോൺഗ്രസും രാഹുൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ്ണ നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു

രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു .ഇന്നലെയുണ്ടായ സംഘർഷത്തില്‍ സ്പെഷ്യല്‍ കമ്മീഷ്ണറും ഡിസിപിമാരും അടക്കം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 118 പോലീസുകാർക്ക്...

സിക്കിം തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലില് മരണം ഏഴ് ആയി; കുടുങ്ങിയ 20 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു

സിക്കിം തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലില് മരണം ഏഴ് ആയി. തുരങ്കത്തിനുള്ളില് കുടുങ്ങിയ 20 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.നാംചി ജില്ലയിലെ സമർഡംഗ്, ജോലുങ്‌ജെ പ്രദേശത്ത്...

കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചില്‍ സംഘർഷം

കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചില്‍ സംഘർഷം.സിജെപിയുടെ ചലോ സൻസദ് മാർച്ച്‌ പോലീസ് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്.ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ...

ഡൽഹി ജന്തര്‍മന്തറില്‍ സിജെപി സമരവേദിയില്‍ സംഘര്‍ഷം

ഡൽഹി ജന്തര്‍മന്തറില്‍ നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച്‌ കോക്രോച്ച്‌ ജനത പാർട്ടി നടത്തുന്ന സമരത്തില്‍ സംഘർഷം.22 ദിവസമായി അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സോനം...