നിലമ്പൂരിൽ പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു

നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു.പ്രാക്തന ഗോത്രമായ ചോലനായ്ക്കർ വിഭാഗത്തിലെ കരുളായി ഉൾവനത്തിലെ സുസ്‌മിതയാണ് (20) മരിച്ചത്. കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ കുപ്പമലയിൽ പാറ അളയിലാണ് കുടുംബം കഴിയുന്നത്. മൂന്ന് ആഴ്ച മുമ്പാണ് സുസ്മ‌ിതയ്ക്ക് പനി തുടങ്ങിയത്. വെള്ളിയാഴ്ച്ച ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രക്തസമ്മർദ്ദവും ശരീരത്തിൽ ഓക്സിജന്റ അളവും കുറഞ്ഞു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

spot_img

Related articles

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ....

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...