വമ്പൻ പരാജയത്തിനിടയിലും കോണ്‍ഗ്രസിന് ആശ്വാസം: ഉപതെരഞ്ഞെടുപ്പുകളില്‍ വിജയം

ബിഹാറിലെ വമ്പൻ പരാജയത്തിനിടെ കോണ്‍ഗ്രസിന് ആശ്വാസമായി ഉപതെരഞ്ഞെടുപ്പ് വിജയങ്ങള്‍. തെലുങ്കാനയിലെ ജൂബിലി ഹില്‍സിലും രാജസ്ഥാനിലെ ആന്തയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസ് വിജയം നേടിയത്.

ആന്തയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി മനോജ് ജെയിൻ ഭായ 15,612 വോട്ടുകള്‍ക്കാണ് ബിജെപിയുടെ മോർപാല്‍ സുമനെ പരാജയപ്പെടുത്തിയത്. മുൻ മന്ത്രി കൂടിയായ പ്രമോദ് ഭായ 69,571 വോട്ടുകള്‍ നേടിയപ്പോള്‍ 53,959 വോട്ടുകളാണ് ബിജെപി സ്ഥാനാർഥിക്ക് നേടാനായത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി എംഎല്‍എ കൻവർ ലാല്‍ മീണ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് ആന്തയില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.

ജൂബിലി ഹില്‍സില്‍ 24,729ന്‍റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി നവീൻ യാദവ് വി മിന്നും വിജയം സ്വന്തമാക്കിയത്. ഭാരത് രാഷ്ട്ര സമിതിയുടെ മഗന്ദി സുനിത ഗോപിനാഥ് 74,259 വോട്ടുകളോടെ രണ്ടാം സ്ഥാനത്താണ്. ബിജെപി സ്ഥാനാർത്ഥി ദീപക് റെഡ്ഡി ലങ്കലയ്ക്ക് മൂന്നാം സ്ഥാനത്തില്‍ ഒതുങ്ങേണ്ടിവന്നു. തന്നില്‍ വിശ്വാസമർപ്പിച്ച്‌ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടർമാരോട് നവീൻ യാദവ് നന്ദി പറഞ്ഞു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഭരണത്തിനുള്ള അംഗീകാരമാണ് ഈ വിജയമെന്ന് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റ് ബി മഹേഷ്കുമാറും പറഞ്ഞു.

ബി.ആർ.എസ് എം.എല്‍.എ മാഗന്തി ഗോപിനാഥിന്റെ മരണത്തെതുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. മുമ്പ് തെലങ്കാന രാഷ്ട്ര സമിതിയായിരുന്ന പാർട്ടി പിന്നീട് ഭാരത് രാഷ്ട്ര സമിതിയായി മാറുകയായിരുന്നു. മഗാന്ദി ഗോപിനാഥിന്റെ ഭാര്യയാണ് നിലവിലെ സ്ഥാനാർഥിയായ സുനിത.

Leave a Reply

spot_img

Related articles

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍...

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...