ആറ്റുകാല്‍ ക്ഷേത്ര പരിസരത്തുള്ള ശുചിമുറി ബ്ലോക്കിന് സമീപം പൊട്ടിത്തെറി; രണ്ട് പേർക്ക് പരുക്ക്

ആറ്റുകാല്‍ ക്ഷേത്ര പരിസരത്തുള്ള ശുചിമുറി ബ്ലോക്കിന് സമീപമുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് പേർക്ക് പരുക്ക്.അറ്റകുറ്റപ്പണികളുടെ ഭാഗമായെത്തിയ ജോലിക്കാർക്കാണ് പരുക്കേറ്റത്. 25 ശുചിമുറികള്‍ ഉണ്ടായിരുന്ന കെട്ടിടത്തില്‍ വെല്‍ഡിങ് ജോലികളായിരുന്നു നടന്നുവന്നത്. വെല്‍ഡിങ്ങിനെത്തിയ രണ്ടുപേർക്കാണ് പൊട്ടിത്തെറിയെ തുടർന്ന് നിസാര പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ശുചിമുറി ബ്ലോക്കിന്‍റെ പിൻഭാഗത്തെ സെപ്റ്റിക് ടാങ്കില്‍ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായത്.കാലങ്ങളായി ഉപയോഗിക്കാത്തതിനാല്‍ ശുചിമുറിയുടെ ടാങ്കിനുള്ളില്‍ ഗ്യാസ് രൂപപ്പെട്ടിട്ടുണ്ടാകുമെന്നും കെട്ടിടത്തിന്‍റെ മുകളില്‍ വെല്‍ഡിങ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും തീപ്പൊരി ഇവിടേക്ക് വീണതാകാം അപകടകാരണമെന്നുമാണ് വിലയിരുത്തല്‍. കെട്ടിടത്തിന് ബലക്ഷയം മൂലം തകർച്ചയുണ്ടായതാണെന്നും സംശയിക്കത്തതായി ഒന്നുമില്ലെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു.‌

Leave a Reply

spot_img

Related articles

ഇടുക്കിയിലും പത്തനംതിട്ടയിലും കനത്ത മഴ: കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടി ഒരു മരണം; വീട് പൂർണമായും തകർന്നു

ഇടുക്കി ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഒരു മരണം. കുടയത്തൂർ അടൂർമലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയാണ്...

മഴ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിമലയാറിന്‍റെയും മീനച്ചിലാറിന്‍റെയും തീരങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ...

കോട്ടയത്ത് കിഴക്കൻ മേഖലയിൽ വെള്ളപ്പൊക്കം; നിരവധി വീടുകളിൽ വെള്ളം കയറി

കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ പെയ്ത കനത്ത മഴയെ തുടർന്ന് വൻ വെള്ളപ്പൊക്കം. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, എരുമേലി ജനവാസ മേഖലകളിൽ വെള്ളം...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...