തദ്ദേശ തിരഞ്ഞെടുപ്പ്: ഫൈനൽ റാൻഡമൈസേഷൻ പൂർത്തിയായി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയയുമായി ബന്ധപ്പെട്ട് ഫൈനൽ റാൻഡമൈസേഷൻ പൂർത്തിയായിട്ടുണ്ട്. ഓരോ കാര്യാലയത്തിലേയും നോഡൽ ഓഫീസർമാർ നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്ക് നൽകി, കൈപ്പറ്റ് രസീത് വാങ്ങി ഇ-ഡ്രോപ്പ് സോഫ്റ്റവെയറിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ നടത്തേണ്ടതാണ്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് https://edrop.sec.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ഫോൺ നമ്പർ ഉപയോഗിച്ച് അവരവരുടെ പോസ്റ്റിം​ഗ് ഓർഡർ ഡൗൺലോഡ് ചെയ്യാം. ബാങ്ക് അക്കൗണ്ട്, ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാർഡ് നമ്പർ, ഫോട്ടോ എന്നിവ അപ്ഡേറ്റ് ചെയ്യാവുന്നതുമാണ്.

ആദ്യഘട്ട പരിശീലനത്തിൽ പങ്കെടുക്കുവാൻ കഴിയാതിരുന്ന തിരഞ്ഞെടുപ്പ് ജോലിയ്ക്കായി നിയോഗിയ്ക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്കുള്ള പരിശീലനം ഡിസംബർ 6ന് രാവിലെ 09.30നും ഉച്ചയ്ക്ക് 1.30നും നടത്തും.

കോർപ്പറേഷൻ, മുനിസിപ്പാലിറ്റി പോളിംഗ് ബൂത്തുകളിൽ നിയമിതരായ ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലെ കൗൺസിൽ ലോഞ്ച് ഹാളിലും, പഞ്ചായത്ത് പോളിംഗ് ബൂത്തുകളിൽ നിയമിതരായ ഉദ്യോഗസ്ഥർക്ക് ഹെൽത്ത് കോൺഫറൻസ് ഹാളിലുമാണ് പരിശീലനം നിശ്ചയിച്ചിട്ടുള്ളത്. പോളിംഗ് ഉദ്യോഗസ്ഥർ നിശ്ചമായും പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതാണ്.

Leave a Reply

spot_img

Related articles

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ....

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...