2026 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ ചിത്രം തെളിഞ്ഞു

2026 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ ചിത്രം തെളിഞ്ഞു.വാഷിങ്ടണില്‍ കഴിഞ്ഞ ദിവസം നടന്ന വര്‍ണാഭമായ ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്നു രാജ്യങ്ങളിലായി നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ അണിനിരക്കുന്നത് 48 ടീമുകളാണ്. നാലു ടീമുകളെ 12 ഗ്രൂപ്പുകളിലായിട്ടാണ് വേര്‍തിരിച്ചിട്ടുള്ളത്. ആതിഥേയരായ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവര്‍ ഒാേട്ടാമാറ്റിക്കായി തന്നെ എ, ബി,ഡി ഗ്രൂപ്പുകളിലെത്തുകയായിരുന്നു.നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയും മറ്റു മുന്‍നിര ടീമുകളും ഫിഫ റാങ്കിങിന്റെയും കോണ്‍ഫെഡറേഷന്‍ നിയമങ്ങളും അടിസ്ഥാനത്താണ് വിവിധ ഗ്രൂപ്പുകളിലെത്തിയത്. ഇതോടെ ഒരേ മേഖലയില്‍ നിന്നുള്ള ടീമുകള്‍ തുടക്കത്തില്‍ തന്നെ മുഖാമുഖം വരുന്നത് ഒഴിവാകുകയും ചെയ്തു.

ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ: മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക; റിപ്പബ്ലിക് ഓഫ് കൊറിയ, യുവേഫ പ്ലേ ഓഫ് ഡി വിജയി

ഗ്രൂപ്പ് ബി: കാനഡ, യുവേഫ പ്ലേഓഫ് എ വിജയി, ഖത്തര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്

ഗ്രൂപ്പ് സി: ബ്രസീല്‍, മൊറോക്കോ, ഹെയ്തി, സ്‌കോട്ട്‌ലന്‍ഡ്

ഗ്രൂപ്പ് ഡി: യുഎസ്‌എ, പരാഗ്വേ, ഓസ്‌ട്രേലിയ, യുവേഫ പ്ലേഓഫ് സി വിജയി

ഗ്രൂപ്പ് ഇ: ജര്‍മനി, കുറാക്കാവോ, ഐവറികോസ്റ്റ്, ഇക്വഡോര്‍

ഗ്രൂപ്പ് എഫ്: നെതര്‍ലാന്‍ഡ്‌സ്, ജപ്പാന്‍, യുവേഫ പ്ലേഓഫ് ബി വിജയി, ടുണീഷ്യ

ഗ്രൂപ്പ് ജി: ബെല്‍ജിയം, ഈജിപ്ത്, ഇറാന്‍, ന്യൂസിലാന്‍ഡ്

ഗ്രൂപ്പ് എച്ച്‌: സ്‌പെയിന്‍, കാബോ വെര്‍ഡെ, സൗദി അറേബ്യ, ഉറുഗ്വേ

ഗ്രൂപ്പ് ഐ: ഫ്രാന്‍സ്, സെനഗല്‍, ഫിഫ പ്ലേഓഫ് 2 വിജയി, നോര്‍വേ

ഗ്രൂപ്പ് ജെ: അര്‍ജന്റീന, അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍

ഗ്രൂപ്പ് കെ: പോര്‍ച്ചുഗല്‍, ഫിഫ പ്ലേഓഫ് 1 വിജയി, ഉസ്‌ബെക്കിസ്ഥാന്‍, കൊളംബിയ

ഗ്രൂപ്പ് എല്‍: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പാനമ.

Leave a Reply

spot_img

Related articles

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...

റോഡ്രി ടൂർണമെന്റിന്റെ താരം, ഉനായി സിമോണിന് ഗോൾഡൻ ഗ്ലൗ

ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ കിരീടം ചൂടിയതിന് പിന്നാലെ ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരി സ്പാനിഷ് താരങ്ങൾ.ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ...