ശ്രേഷ്ഠ ബാവാ മാനവരത്ന പുരസ്കാരം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്കു സമ്മാനിച്ചു

ബസേലിയോസ് തോമസ് കാതോലിക്കോസ് എക്സലൻസ് അവാർഡ് 2025-ശ്രേഷ്ഠ ബാവാ മാനവ രത്ന പുരസ്കാരം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്കു സമ്മാനിച്ചു.ശ്രേഷ്ഠ കാതോലിക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണാർഥം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഏർ പ്പെടുത്തിയിട്ടുള്ള അവാർഡ് ആണിത്.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

പുത്തൻകുരിശ് പാത്രിയർക്കാ സെന്ററില്‍ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തോടനുബന്ധിച്ച്‌ സുവിശേഷയോഗ പന്തലിൽ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവ ആണ് പുരസ്കാരം സമർപ്പിച്ചത്.മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാർ ഈവാനിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, സുവിശേഷസംഘം പ്രസിഡന്റ് ഏലിയാസ് മാർ അത്താനാസിയോസ്, യാക്കോബ് മാർ അന്തോണിയോസ്, ഡോ. മാത്യൂസ് മാർ അന്തിമോസ്, മലങ്കര കത്തോലിക്ക സഭയുടെ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ്, വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി തമ്ബു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, സുവിശേഷസംഘം ഭാരവാഹികള്‍ എന്നിവർ സംബന്ധിച്ചു.

Leave a Reply

spot_img

Related articles

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...

പാലക്കാട് പനിബാധിച്ച് 13കാരി മരിച്ചു

പാലക്കാട് കോട്ടോപ്പാടത്ത് പനിബാധിച്ച് 13കാരി മരിച്ചു. കോട്ടോപ്പാടം വേങ്ങ സ്വ​ദേശി ശിവരഞ്ജിനിയാണ് മരിച്ചത്.കല്ലടി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.ഇന്നലെ രാത്രിയായിരിക്കുന്നു അന്ത്യം.ഇന്നലെ രാത്രി എട്ടു...

പട്ടികവിഭാഗങ്ങൾക്ക് ലൈഫിൽനിന്ന് മാറ്റി സ്വന്തം ഭവന പദ്ധതിയും ഭൂമിയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

പട്ടികജാതി - പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽനിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു...

ജോഷി മാത്യു കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാൻ

മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകനും മാക്ട ചെയർമാനുമായ ജോഷി മാത്യു കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്...