പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പ്ലസ്‌ടു വിദ്യാര്‍ഥി അറസ്റ്റില്‍

പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ പ്ലസ് ടു വിദ്യാർഥിയെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു.പ്രതി നിർബന്ധപൂർവം ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച്‌ ഗർഭിണിയാക്കിയതായാണ് കേസ്. ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗർഭിണിയാണെന്നു കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് ആശുപത്രി അധികൃതർ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയും ഇവർ വണ്ടൻമേട് പോലീസിന് വിവരം കൈമാറുകയും ആയിരുന്നു.പ്ലസ് ടു വിദ്യാർഥിയായ പ്രതിക്ക് 18 വയസ് പൂർത്തിയായതേയുള്ളുവെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൗമാരക്കാരുടെ ജയിലായ കാക്കനാട് ബോർസ്റ്റല്‍ സ്കൂളിലേക്ക് അയച്ചു.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...