ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലായ പ്രതി ഷിംജിത മുസ്തഫക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. നിലവിൽ മഞ്ചേരി വനിതാ ജയിലിൽ കഴിയുന്ന ഷിംജിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന്റെ നീക്കം. ഷിംജിത വീഡിയോ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ അടക്കം ഡിജിറ്റൽ ഗാഡ്ജെറ്റുകളും പൊലീസ് പരിശോധിക്കും. ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നും വീഡിയോ തയ്യാറാക്കാനോ എഡിറ്റ് ചെയ്യാനോ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പൊലീസ് പരിശോധിക്കും. ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് ഇന്നലെ പൊലീസ് പിടികൂടിയത്.ഒളിവിൽ പോയ ഷിംജിതയെ കണ്ടെത്താൻ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. നിലവിൽ ഷിംജിത 14 ദിവസത്തെ റിമാന്റിലാണ്.

Leave a Reply

spot_img

Related articles

സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ നിയമം വരുന്നു; ബില്ലിന്റെ കരട് തയ്യാറാക്കാൻ നാലംഗ സമിതി രൂപീകരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവും ചൂഷണവും തടയുന്നതിനായി സംസ്ഥാന സർക്കാർ പുതിയ നിയമനിർമ്മാണത്തിനൊരുങ്ങുന്നു. മരുന്നുകളുടെ വില, ഡയഗ്നോസ്റ്റിക് പരിശോധനാ നിരക്കുകൾ, മുറിവാടക എന്നിവയിലുള്ള സുതാര്യതയില്ലായ്മ...

മന്ത്രിയെ ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെ; അക്രമികളെയും ഗൂഡാലോചന നടത്തിയ നേതാക്കളെയും നിയമനത്തിന് മുന്നില്‍ കൊണ്ടുവരും; മുഖ്യമന്ത്രി

കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം ക്രിമിനലുകള്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി...

കനത്ത മഴയ്ക്കുള്ള സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യതയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ...

യുഡിഎഫിലെ ഏകോപനമില്ലായ്മയിൽ കടുത്ത അതൃപ്തി പരസ്യമാക്കി അടൂർ പ്രകാശ്

യുഡിഎഫിലെ ഏകോപനമില്ലായ്മയിൽ കടുത്ത അതൃപ്തി പരസ്യമാക്കി എംപിയും കൺവീനറുമായ അടൂർ പ്രകാശ് രംഗത്ത്. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വലിയ പരിക്കില്ലാതെ 18 സീറ്റുകൾ നേടാൻ കഴിഞ്ഞെങ്കിലും,...