ശോഭനയുടെ മുത്തു ഗൗ വീണ്ടും …. തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും, മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും,അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വൻ വിജയം നേടിയ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ സംഭാഷണവും അതിലെ പ്രേഷകശ്രദ്ധ പിടിച്ചു പറ്റിയ കഥാപാത്രങ്ങളുമാണിവ .പ്രസിദ്ധിക്രിയേ
ഷൻസ് സൂര്യാസിനി ആർട്‌സ് ബാനറുകളിൽ എൻ ഗോപാലകൃഷ്ണൻ, മുകേഷ്.ആർ. മേത്ത എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത് .
ഇപ്പോൾ 4K അറ്റ്മോസിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് മാറ്റിനി നൗ ആണ് .ഡിസംബർ എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.മോഹൻലാൽ, ശോഭന, നെടുമുടി വേണു,, ശ്രീനിവാസൻ കുതിരവട്ടം പപ്പു, എന്നിവർ നിറഞ്ഞാടിയ ഈ ചിത്രത്തിൽ ശങ്കരാടി , ശരത് സക്സേന, കവിയൂർപൊന്നമ്മ കെ.പി. ഏ.സി . ലളിത, ഗീതാ വിജയൻ നന്ദു, കെ ആർ വത്സല ,ഖദീജ എന്നിവരും പ്രധാന താരങ്ങളാണ്.ഏറെ പോപ്പുലറായ ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബേണി-ഇഗ്നേഷ്യ
സ്സാണ്.ഗിരീഷ് പുത്തഞ്ചേരിയുടേതാണു ഗാനങ്ങൾ.എം ജി ശ്രീകുമാർ കെ.എസ്. ചിത്ര, സുജാത എന്നിവരാണു ഗായകർ.
ഛായാഗ്രഹണം-
കെ.വി. ആനന്ദ്.
എഡിറ്റിംഗ് – എൻ.ഗോപാലകൃഷ്ണൻ.
ആർട്ട് _സാബു സിറിൾ.
പ്രൊഡക്‌ഷൻ കൺട്രോളർ-സച്ചിദാനന്ദൻ.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ‘ഇന്ത്യൻ സിനിമാക്കമ്പനി’

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ് ഇന്ത്യൻ സിനിമ ക്കമ്പനിയുടെ...

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റീവ് ആൻഡ് പോളി.സെപ്റ്റംബർ...

സൂര്യാ കൃഷിന് മമ്മൂട്ടിയുടെ പുരസ്ക്കാരം

പൊങ്കാല, ഗ്യാങ് ഓഫ് സുകുമാരക്കുറുപ്പ്, രണ്ട് , എന്നീ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ സൂര്യാ കൃഷിന് മമ്മൂട്ടിയുടെ വക പുരസ്ക്കാരം.ഇക്കഴിഞ്ഞ...

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതികളുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ക്യാമറക്കു മുന്നിലെത്തുന്ന ‘പ്രിയതമൻ’ ആരംഭിച്ചു; ശ്രീനാഥ് ഭാസി – നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ അങ്കണത്തിലാണ് മനോജ് കെ....