മന്ത്രിയെ ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെ; അക്രമികളെയും ഗൂഡാലോചന നടത്തിയ നേതാക്കളെയും നിയമനത്തിന് മുന്നില്‍ കൊണ്ടുവരും; മുഖ്യമന്ത്രി

കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം ക്രിമിനലുകള്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന വ്യക്തം. മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും ഗൂഡാലോചന നടത്തിയ സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യുമെന്നദ്ദേഹം പറത്തു. മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണയാണ് വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ്
പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എം കാട്ടിയത്. തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ സി.പി.എം നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനാണ് നാട്ടില്‍ കലാപമുണ്ടാക്കുന്നത്. ക്രിമിനല്‍ മാഫിയ സംഘത്തെ പോലെയാണ് സി.പി.എം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ക്രിമിനലുകളെയും കൊട്ടേഷന്‍ സംഘങ്ങളെയും ഇറക്കിയുള്ള അക്രമ സമരത്തിനാണ് സി.പി.എം ശ്രമിക്കുന്നതെങ്കില്‍ അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ച തിരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പി സര്‍ക്കാരിനും എതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് മന്ത്രി ഒ.ജെ ജനീഷ് നേതൃത്വം നല്‍കിയതാണോ സി.പി.എമ്മിന്റെ പ്രശ്‌നം? പത്ത് വര്‍ഷം കേരളത്തില്‍ നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സി.പി.എമ്മും അവരുടെ ക്രിമിനല്‍ സംഘവും കരുതേണ്ട എന്നദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

കനത്ത മഴയ്ക്കുള്ള സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യതയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ...

യുഡിഎഫിലെ ഏകോപനമില്ലായ്മയിൽ കടുത്ത അതൃപ്തി പരസ്യമാക്കി അടൂർ പ്രകാശ്

യുഡിഎഫിലെ ഏകോപനമില്ലായ്മയിൽ കടുത്ത അതൃപ്തി പരസ്യമാക്കി എംപിയും കൺവീനറുമായ അടൂർ പ്രകാശ് രംഗത്ത്. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വലിയ പരിക്കില്ലാതെ 18 സീറ്റുകൾ നേടാൻ കഴിഞ്ഞെങ്കിലും,...

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു .വിദ്യാർത്ഥികൾ അല്ലാത്തവർ ഹോസ്റ്റലിൽ അനധികൃതമായി...

സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച കേസി​ൽ ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും പി​ടി​യി​ൽ

സ്ത്രീ​ധ​ന​വും സൗ​ന്ദ​ര്യ​വും കു​റ​ഞ്ഞു​പോ​യി; യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും പി​ടി​യി​ൽ. തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​ർ താ​നു​വേ​ലി​ൽ നി​ഥി​ൻ (32), അ​ച്ഛ​ൻ മോ​ഹ​ന​ൻ (66),...