സാമ്പത്തിക തട്ടിപ്പ്; കെ.പി. ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആന്റോ ആന്റണി എംപി

സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ സിപിഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആന്റോ ആന്റണി എംപി.ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.തനിക്കെതിരെ ഉദയഭാനു ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും അവ പിൻവലിക്കണമെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.ആന്റോ ആന്റണിയുടെ ബംഗളൂരുവിലെ ഭൂമി ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ഉദയഭാനുവിൻ്റെ ആരോപണം. എൻ.എം. രാജുവിൽ നിന്ന് വാങ്ങിയ പണത്തിൻ്റെ കണക്ക് ആന്റോ ആന്റണി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ടോ എന്നും ആ കണക്കിൻ്റെ രേഖ തെരഞ്ഞെടുപ്പ് കമ്മീഷനോട് താൻ ആവശ്യപ്പെടുമെന്നും അതിനായി വിവരാവകാശ അപേക്ഷ ഉടൻ നൽകുമെന്നും ഉദയഭാനു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Leave a Reply

spot_img

Related articles

റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ്: ജി.എസ്.ടി കണ്ടെത്തിയത് 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ്

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സെപ്റ്റംബര്‍ 16-ന് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ് സേവന...

ബൈക്ക് അപകടത്തിൽ ഡീക്കൻ ആഷർ ഷാജി മരിച്ചു

പന്തളം അറത്തിൽ സ്വദേശി റവ. ഡീക്കൻ ആഷർ ഷാജി ആറന്മുളയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരി...

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...