സാമ്പത്തിക തട്ടിപ്പ്; കെ.പി. ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആന്റോ ആന്റണി എംപി

സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ സിപിഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആന്റോ ആന്റണി എംപി.ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.തനിക്കെതിരെ ഉദയഭാനു ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും അവ പിൻവലിക്കണമെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.ആന്റോ ആന്റണിയുടെ ബംഗളൂരുവിലെ ഭൂമി ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ഉദയഭാനുവിൻ്റെ ആരോപണം. എൻ.എം. രാജുവിൽ നിന്ന് വാങ്ങിയ പണത്തിൻ്റെ കണക്ക് ആന്റോ ആന്റണി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ടോ എന്നും ആ കണക്കിൻ്റെ രേഖ തെരഞ്ഞെടുപ്പ് കമ്മീഷനോട് താൻ ആവശ്യപ്പെടുമെന്നും അതിനായി വിവരാവകാശ അപേക്ഷ ഉടൻ നൽകുമെന്നും ഉദയഭാനു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Leave a Reply

spot_img

Related articles

എക്‌സൈസ് കമ്മീഷണറെ മാറ്റിയ നടപടിയില്‍ എം ലിജുവിന് പൂര്‍ണ്ണ പിന്തുണയുമായി വെള്ളാപ്പള്ളി

എക്‌സൈസ് കമ്മീഷണറെ ചുമതലയില്‍ നിന്നും മാറ്റിയ നടപടിയില്‍ മന്ത്രി എം ലിജുവിന് പൂര്‍ണ്ണ പിന്തുണയുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മന്ത്രിക്ക് മുകളിലല്ല...

സ്‌കൂട്ടർ ടിപ്പറിന് അടിയിലേക്ക് മറഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം

ആലപ്പുഴ മാവേലിക്കരയിൽ സ്‌കൂട്ടർ ടിപ്പറിന് അടിയിലേക്ക് മറഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം .ചെന്നിത്തല സ്വദേശി 56കാരി ആനി ബാബു ആണ് മരിച്ചത് .മവേലിക്കര ഗവൺമെൻ്റ് ആശുപത്രിക്ക്...

ഹോട്ടലുടമയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

ഹോട്ടലുടമയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി. കവലയിലെ ഹോട്ടൽ നടത്തിപ്പുകാരൻ ചന്ദ്രൻ (82)നെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.വർഷങ്ങളായി ഇയാൾ നടത്തിവന്നിരുന്ന...

ഡോ​ക്ട​ര്‍​ക്കെ​തി​രാ​യ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി: ഫോ​ണി​ല്‍ 12 യു​വ​തി​ക​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍, പ്ര​തി ഒളിവിൽ

യു​വ​ന​ടി​യും സം​ഘ​വും ഫ്‌​ലാ​റ്റി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി മ​ര്‍​ദി​ച്ച ഡോ. ​ജോ​ണ്‍​സ​ണ്‍ കെ. ​വ​ര്‍​ഗീ​സി​നെ​തി​രെ (41) നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ പൊ​ലി​സി​ന് ല​ഭി​ച്ചു.പ്ര​തി​യു​ടെ ഫോ​ണി​ല്‍ നി​ന്നും 12...