ചൂട്ടുവേലി ജംക്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വഴിയരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചുകയറി

കോട്ടയത്ത് എംസി റോഡിൽ ചൂട്ടുവേലി ജംക്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വഴിയരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചുകയറി.ബസ് കാത്തു നിന്നിരുന്ന മുത്തശ്ശിക്കും കൊച്ചുമകൾക്കും പരുക്ക്.സമീപം പാർക്ക് ചെയ്തിരുന്ന 2 സ്‌കൂട്ടറുകൾ പൂർണമായി തകർന്നു.പേരൂർ പള്ളിവാതുക്കൽ ഉഷ വിമൽ (56), കൊച്ചുമകൾ അശ്വിക കിഷോർ (5 വയസ്സ്) എന്നിവർക്കാണ് പരുക്കേറ്റത്.പേരൂർ സെന്റ് സെബാസ്റ്റ്യൻ പബ്ലിക് സ്‌കൂളിലെ യുകെജി വിദ്യാർഥിയാണ് അശ്വിക.
ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്വികയുടെ വലതുകാലിന് ഒടിവും ഇടത്തെ കാലിനു ഗുരുതര പരുക്കുമുണ്ട്. അശ്വികയ്ക്ക് ഇന്നലെ രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയകൾ നടത്തി.ഇന്നലെ സന്ധ്യയോടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നു തൃശൂർ ഭാഗത്തേക്കു പോകുകയായിരുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. ജീപ്പിലുണ്ടായിരുന്ന പൊള്ളാച്ചി സ്വദേശികളായ 4 പേർ പരുക്കില്ലാതെ രക്ഷപ്പെട്ടു.വസ്ത്ര വ്യാപാരികളായ ഇവർ കോട്ടയത്തെ കടകളിൽ വസ്ത്രം എത്തിച്ച ശേഷം മടങ്ങുകയായിരുന്നു.

Leave a Reply

spot_img

Related articles

കുമാരനല്ലൂർ തൃക്കാർത്തിക ഉത്സവത്തിന് നവംബർ 16ന് കൊടിയേറും

കോട്ടയം കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിനു നവംബർ 16നു കൊടിയേറും.24ന് ആണ് പ്രസിദ്ധമായ തൃക്കാർത്തിക ദർശനവും പ്രസാദമൂട്ടും. 25ന് ആറാട്ട്. 16നു 4നു...

109 ഗ്രാമപഞ്ചായത്തുകളെക്കൂടി തീരദേശ നിയന്ത്രണ ചട്ടത്തില്‍നിന്ന് ഒഴിവാക്കാൻ സർക്കാർ ശിപാർശ സമർപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ 109 ഗ്രാമപഞ്ചായത്തുകളെക്കൂടി തീരദേശ നിയന്ത്രണ ചട്ടത്തില്‍നിന്ന് ഒഴിവാക്കാൻ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തോട് സംസ്ഥാന സർക്കാർ ശിപാർശ സമർപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻഇതു സംബന്ധിച്ചു...

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക പരസ്യ വിചാരണയുമായി ഇന്ത്യാ സഖ്യം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക പരസ്യ വിചാരണയുമായി ഇന്ത്യാ സഖ്യം.കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് വിചാരണ...

കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിനുള്ളിലെ ഊഞ്ഞാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിനുള്ളിലെ ഊഞ്ഞാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.വാഴക്കുളം സ്വദേശി ഫർഹാനാണ് (21) മരിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെ ഇയാളുടെ...