സൗദിയിലേക്ക് 35 ഡ്രോണുകള്‍ എത്തിയതായി പ്രതിരോധ സേന

സൗദിയിലേക്ക് ഇന്നലെ രാത്രി മുതല്‍ ഇന്ന് പുലർച്ചെ വരെ 35 ഡ്രോണുകള്‍ എത്തിയതായി പ്രതിരോധ സേന.കിഴക്കൻ പ്രവിശ്യയിലേക്ക് 18, യുഎസ് സൈനിക താവളമുള്ള റിയാദിലെ അല്‍ ഖർജ് മേഖല ലക്ഷ്യമാക്കി 08, മറ്റു പ്രദേശങ്ങളില്‍ 09 എന്നിങ്ങനെ ആക്രമണങ്ങള്‍ പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറല്‍ തുർക്കി അല്‍ മാലിക്കി സ്ഥിരീകരിച്ചു. അരാംകോയെ ലക്ഷ്യമിട്ടും ആക്രമണ ശ്രമങ്ങശ്‍ നടക്കുന്നുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ആക്രമണ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 49 ഡ്രോണുകളാണ് സൗദി വ്യോമസേന തടഞ്ഞത്. ഇതില്‍ 30 എണ്ണം കിഴക്കൻ മേഖലയിലും 18 എണ്ണം റുബ് അല്‍ ഖാലി വഴി ഷൈബ എണ്ണപ്പാടത്തെ ലക്ഷ്യമാക്കി എത്തിയവയുമാണ്. റിയാദിലെ അതീവ സുരക്ഷാ മേഖലയായ ഡിപ്ലോമാറ്റിക് ക്വാർട്ടറിന് സമീപത്തേക്ക് നീങ്ങിയ ഒരു ഡ്രോണും സൈന്യം വെടിവെച്ചിട്ടു. പ്രിൻസ് സുല്‍ത്താൻ എയർ ബേസിനും കിഴക്കൻ പ്രവിശ്യയ്ക്കും നേരെ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ ആകാശത്തുവെച്ച്‌ തന്നെ തടഞ്ഞതായും പ്രതിരോധസേന വ്യക്തമാക്കി.

Leave a Reply

spot_img

Related articles

അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കവുമായി ഇറാൻ

അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീ ക്കവുമായി ഇറാൻ.ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്നും യുദ്ധം അവ സാനിപ്പിക്കുന്നതിന് അമേരിക്കയുമായി കരാറിന് തയാറാണെന്നും ഇറാൻ നിർദേശിച്ചതായി...

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് ട്രംപ്

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടുന്നതെന്നും എന്നാൽ, ഇറാനിലെ തുറമുഖങ്ങളിൽ...

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍.അടുത്ത ഘട്ട ചർച്ചകള്‍ക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദില്‍ എത്തും എന്നാണ് യുഎസ് പ്രസിഡൻറ് ഡോണള്‍ഡ്...

ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യകപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ.ലബനനിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഹോർമുസ് തുറക്കുന്നതെന്നും വെടിനിർത്തല്‍ കാലാവധി അവസാനിക്കുംവരെ തുറന്നുകിടക്കുമെന്നും ഇറേനിയൻ വിദേശകാര്യ...