എഫ് സി ആർ എ ഭേദഗതിയും നിർദിഷ്ട ക്രിസ്ത്യൻ ലോ ബോർഡും പഞ്ചസാരയിൽ പൊതിഞ്ഞ വിഷം; ജോസ് കെ മാണി

കേന്ദ്രസർക്കാർ പാർലമെൻറിൽ അവതരിപ്പിച്ച എഫ് സി ആർ എ ഭേദഗതി ബില്ലും നിർദിഷ്ട ക്രിസ്ത്യൻ ലോ ബോർഡും പഞ്ചസാരയിൽ പൊതിഞ്ഞ വിഷമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.രാജ്യദ്രോഹ പ്രവർത്തനങ്ങൾ തടയാനാണ് എന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.അങ്ങനെയാണെങ്കിൽ ക്രൈസ്തവ മിഷണറിമാർ നടത്തുന്ന നൂറുകണക്കിന് സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകാതെ തടഞ്ഞു വച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ബിജെപി വ്യക്തമാക്കണം.എന്തു രാജ്യദ്രോഹ പ്രവർത്തനമാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്ന ക്രൈസ്തവ മിഷണിമാർ ചെയ്തതെന്ന് ബിജെപി വ്യക്തമാക്കണം.ഇതേപോലെ തന്നെയാണ് ക്രിസ്ത്യൻ ലോ ബോർഡ് രൂപീകരിക്കാനുള്ള നീക്കവും കേന്ദ്രസർക്കാർ നടത്തുന്നത്.മതപരമായ കാര്യങ്ങളിൽ ക്രൈസ്തവ സഭയ്ക്ക് സഭയുടെതായ നിയമങ്ങളുണ്ട്. ആദ്യ കുർബാന സ്വീകരണവും മാമോദീസയടക്കമുള്ള കൂദാശകളിൽ പോലും കൈകടത്താനുള്ള നീക്കമാണ് നടത്തുന്നത്.ക്രൈസ്തവ അനുഷ്ഠാനങ്ങളിൽ സഭയുടെ നിയമങ്ങൾക്ക് പകരം ഒരു പൊതു നിയന്ത്രണവും ഉദ്യോഗസ്ഥ നിയന്ത്രണങ്ങളും കൊണ്ടുവരികയെന്ന ഗൂഢലക്ഷ്യമാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനുള്ളതെന്ന വ്യക്തമാണ്.ഇന്ത്യയുടെ ഭരണഘടന മതന്യൂനപക്ഷങ്ങൾക്ക് ഉറപ്പ് നൽകുന്ന എല്ലാ അവകാശങ്ങളിലും സ്വാതന്ത്ര്യങ്ങളിലും ബിജെപി സർക്കാർ വെള്ളം ചേർക്കുകയാണ്.ക്രൈസ്തവ മിഷറിമാർ നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളെ തടയുക എന്ന ഏകലക്ഷ്യമാണ് ഈ നീക്കങ്ങളുടെയെല്ലാം പിന്നിലുള്ളത്.ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ മുകളിൽ ഉദ്യോഗസ്ഥ നിയന്ത്രണമേർപ്പെടുത്താനുള്ള ശ്രമങ്ങൾ അങ്ങേയറ്റം പ്രതിഷേധവും ഭരണഘടനാ വിരുദ്ധവുമാണ്. ഈ നീക്കങ്ങൾ വിശ്വാസി സമൂഹം ശ്രദ്ധയോടെ വിലയിരുത്തണമെന്നും ജോസ് കെ മാണി പറഞ്ഞു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...