യേശുക്രിസ്‌തുവിനോട് ഉപമിക്കുന്ന എ.ഐ ചിത്രം പങ്കുവെച്ച് വെട്ടിലായി ട്രംപ്

യേശുക്രിസ്‌തുവിനോട് ഉപമിക്കുന്ന എ.ഐ ചിത്രം പങ്കുവെച്ച് വെട്ടിലായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.ട്രംപിനെ പിന്തുണക്കുന്ന തീവ്ര മതവിശ്വാസികളിൽ നിന്ന് പോലും കടുത്ത പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ അകൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രം ട്രംപ് നീക്കം ചെയ്തു.യേശുക്രിസ്തു ലാസറിനെ ഉയിർപ്പിച്ചതിനെ അനുകരിക്കുന്നതാണ് ഈ ചിത്രം.നീളൻ കുപ്പായം ധരിച്ച് രോഗിയുടെ മേൽ കൈവെച്ച് അത്ഭുതം പ്രവർത്തിക്കുന്ന ട്രംപാണ് ചിത്രത്തിലുള്ളത്. പശ്ചാത്തലത്തിൽ അമേരിക്കൻ പതാകയും സൈനിക വിമാനങ്ങളും മാലാഖമാരും ഉണ്ട്.

യു.എസ്-ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് മാർപ്പാപ്പയുമായി നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണ് ഇത്തരമൊരു എ.ഐ ചിത്രം ട്രംപ് പങ്കുവെക്കുന്നത്. അമേരിക്കൻ വംശജനായ പോപ്പ് ലിയോ ഇറാനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ഈസ്റ്റർ ദിനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പിനെതിരെ കടുത്ത ഭാഷയിൽ ട്രംപ് വിമർശനം ഉന്നയിച്ചത്. പോപ്പ് വിദേശനയങ്ങളിൽ വളരെ മോശമാണെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിൽ പരാജയമാണെന്നും ട്രംപ് ആരോപിച്ചു.

അതേസമയം, ട്രംപ് ഭരണകൂടത്തെയോ സുവിശേഷ സത്യങ്ങൾ തുറന്നു പറയുന്നതിനെയോ താൻ ഭയപ്പെടുന്നില്ലെന്ന് മാർപ്പാപ്പ ട്രംപിന് മറുപടി നൽകിയിരുന്നു. ട്രംപിനെ സാധാരണയായി പിന്തുണക്കാറുള്ള റിപ്പബ്ലിക്കൻ ഗ്രൂപ്പുകളിൽ നിന്നും കായിക താരം റൈലി ഗെയിൻസിനെപ്പോലുള്ളവരിൽ നിന്നും രൂക്ഷമായ പ്രതികരണങ്ങളാണ് ട്രംപിന് നേരെ ഉണ്ടായത്. ‘ദൈവത്തെ പരിഹസിക്കരുത്, അല്പം വിനയം ട്രംപിന് ഗുണകരമാകും’ എന്ന് റൈലി ഗെയിൻസ് എക്സ‌ിൽ കുറിച്ചു. ‘ഇത് വലിയ ദൈവനിന്ദ ആണെന്നാണ്’ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി യൂത്ത് കൗൺസിൽ മുൻ കോ-ചെയർമാൻ ബ്രിലിൻ ഹോളിഹാൻഡ് പ്രതികരിച്ചത്.
ജനരോഷം ശക്തമായി എന്ന ബോധ്യപ്പെട്ടതോടെ ആണ് ട്രംപ് പോസ്റ്റ് പിൻവലിച്ചത്.

Leave a Reply

spot_img

Related articles

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...

അഞ്ജന ഹരിയുടെ കൊലപാതകം: മലയാളി വനിത അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

യുഎസിലെ കാലിഫോർണിയയിൽ മിൽപിറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടികോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32)...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 939 ആയി

നേപ്പാളിലും ടിബറ്റിലുമായി പ്രളയത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 955 ആയി. അതേസമയം ഇരുരാജ്യങ്ങളിലുമായി 4,471 പേരെയാണ് ഇപ്പോഴും കാണാതായിരിക്കുന്നത്. ഇതോടെ നേപ്പാളിലെ ദുരന്തനിവാരണ അതോറിറ്റി...