തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം

തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം.പതിവ് പോലെ തെക്കന്‍ ഇറാനിലാണ് വ്യാപക ആക്രമണം നടന്നിരിക്കുന്നത്.ഖ്വേഷം ദ്വീപ്, ബന്ദര്‍ അബാസ്, സിരിഖ്, ചബഹാര്‍, ഇസ്തഫാന്‍, കൊണാര്‍ക്ക് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നും രംഗത്തെത്തി. അമേരിക്കന്‍ സൈനികരുടെ മരണത്തിന് പകരം ചെയ്യും എന്നാണ് ഭീഷണി. ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ കേന്ദ്രീകരിച്ച്‌ ഇറാനും തിരിച്ചടി തുടരുകയാണ്. കുവൈറ്റിലും ബഹ്റൈനിലും ആക്രമണം നടന്നു. ഒമാന്‍ തീരത്തും ആക്രമണം നടന്നതായാണ് വിവരം. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്.

Leave a Reply

spot_img

Related articles

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു .നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം...

യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം

യുക്രെയ്‌നിലെ റഷ്യന്‍ കപ്പല്‍ ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച്‌ വിദേശകാര്യ മന്ത്രാലയം. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ആക്രമണത്തെ ഇന്ത്യ അപലപിച്ചു....

ലേബർ പാർട്ടി നേതാവ് ആൻഡി ബേൺഹാം ബ്രിട്ടന്റെ 59-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റു

ലേബർ പാർട്ടി നേതാവ് ആൻഡി ബേൺഹാം ബ്രിട്ടന്റെ 59-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റു.ബക്കിങ്ങാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച ആൻഡി ബേൺഹാം സർക്കാർ രൂപീകരിക്കാനുള്ള...

തുടര്‍ച്ചയായ ഏഴാം ദിവസവും ഇറാനില്‍ യുഎസ് ആക്രമണം

തുടര്‍ച്ചയായ ഏഴാം ദിവസവും ഇറാനില്‍ യുഎസ് ആക്രമണം.തെക്കന്‍ ഇറാനില്‍ പാലങ്ങളും റെയില്‍വെ സ്റ്റേഷനും ഊര്‍ജനിലയങ്ങളും ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്.ഹോര്‍മോസ്ഗാനില്‍ യുഎസ് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും...