10 ദിവസത്തെ വെടിനിർത്തലിന് ലബനനും ഇസ്രയേലും തമ്മിൽ ധാരണ

10 ദിവസത്തെ വെടിനിർത്തലിന് ലബനനും ഇസ്രയേലും തമ്മിൽ ധാരണ .ലബനൻ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായും യുഎസ് പ്രസിഡന്റ്റ് ഡോണൾഡ് ട്രംപ് നടത്തിയ സംഭാഷണത്തിനു പിന്നാലെയാണ് പ്രഖ്യാപനം പുറത്തുവന്നത്. ശാശ്വത സമാധാനവും സ്‌ഥിരതയും ഉറപ്പാക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങൾക്ക് ജോസഫ് ഔൺ നന്ദി അറിയിച്ചതായി ഇരുനേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണത്തിനു ശേഷം ട്രംപിൻ്റെ ഓഫിസ് അറിയിച്ചു. താൽക്കാലിക വെടനിർത്തലിന് താൻ സമ്മതിച്ചുവെന്നും ഇസ്രയേലിന് ലബനനുമായി ചരിത്രപരമായ കരാർ സൃഷ്ടിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.

Leave a Reply

spot_img

Related articles

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...

അഞ്ജന ഹരിയുടെ കൊലപാതകം: മലയാളി വനിത അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

യുഎസിലെ കാലിഫോർണിയയിൽ മിൽപിറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടികോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32)...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 939 ആയി

നേപ്പാളിലും ടിബറ്റിലുമായി പ്രളയത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 955 ആയി. അതേസമയം ഇരുരാജ്യങ്ങളിലുമായി 4,471 പേരെയാണ് ഇപ്പോഴും കാണാതായിരിക്കുന്നത്. ഇതോടെ നേപ്പാളിലെ ദുരന്തനിവാരണ അതോറിറ്റി...